Activate your premium subscription today
പുൽപള്ളി ∙ രാവിലെ റോഡിലൂടെ ചിരിച്ചു കളിച്ചു നടന്ന യുവാവ് ഏറെ വൈകാതെ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ അമ്പരപ്പിലാണ് കതവക്കുന്ന് ഗ്രാമം. ഏതാനും വർഷം മുമ്പ് ഗോത്രയുവാവിനെ കടുവ കൊന്നുഭക്ഷിച്ച് ഏതാനും എല്ലുകൾ മാത്രം ബാക്കി വച്ച സ്ഥലത്തിനടുത്താണ് ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ തെക്കേക്കര അമൽദാസ് എന്ന
പുൽപള്ളി∙ ഭാര്യയോടുള്ള ഒടുങ്ങാത്ത പക തീർക്കാനാണു മകൻ തെക്കേക്കര അമൽദാസിനെ (22) വധിച്ചതെന്ന് പിതാവ് ശിവദാസൻ (54) പൊലീസിനു മൊഴി നൽകി. ഭാര്യ സരോജിനി ഒപ്പം വന്നു താമസിക്കാത്തതിൽ വിരോധമുണ്ടായിരുന്നതായി പ്രതി സമ്മതിച്ചു. ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന ശിവദാസനെ ഭയന്നാണ് സരോജിനിയും മകൾ
വൈത്തിരി ∙ കനത്ത മഴയിൽ തളിപ്പുഴയിൽ ദേശീയപാതയോരത്തെ ഗ്രാമഫോൺ മ്യൂസിയം കെട്ടിടത്തിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. കെട്ടിടത്തിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫിയുടേതാണു പഴയകാല സംഗീതോപകരണങ്ങളുടെ പ്രദർശന കേന്ദ്രമായ ഗ്രാമഫോൺ മ്യുസിയം. കെട്ടിടത്തിന്റെ 10 മീറ്റർ മുകളിലായി
മാനന്തവാടി ∙ എടവക അമ്പലവയൽ ജംക്ഷനിൽ, ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വാഹനം ഓടിച്ചിരുന്ന എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ പുക ഉയരുന്നതു കണ്ടതോടെ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ എൻജിനും പിറകിലെ സീറ്റുകളും കത്തി നശിച്ചു. ഇന്നലെ
അമ്പലവയൽ ∙ മണ്ണ് ഇടിഞ്ഞു ജലാശയത്തിലേക്കിറങ്ങി കാരാപ്പുഴ ഡാമിലെ വെള്ളത്തിന്റെ നിറംമാറി. ഇന്നലെ രാവിലെ മുതലാണ് ഡാമിലെ വെള്ളം ഇളം ചുവപ്പായി മണ്ണിന്റെ നിറത്തിലേക്കു മാറിയത്. പദ്ധതി പ്രദേശത്തെ ഡാമിലെ വെള്ളത്തിലേക്കു കുന്നുകളിൽനിന്നു മണ്ണ് ഇടിഞ്ഞതാണു നിറം മാറ്റത്തിനു കാരണം. ഇതോടെ നിലവിൽ ഡാമിലെ വെള്ളവും
മീനങ്ങാടി ∙ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയെങ്കിലും ദൂരുഹത നീങ്ങാതെ കീഴാനിക്കൽ സുരേന്ദ്രന്റെ മരണം. കഴിഞ്ഞ ദിവസം പുല്ല് വെട്ടുന്നതിനിടെയാണു ദുരൂഹസാഹചര്യത്തിൽ സുരേന്ദ്രനെ മുരണിപ്പുഴയിൽ കാണാതായത്. ഇന്നലെ വൈകിട്ട്, സുരേന്ദ്രനെ കാണാതായ കുണ്ടുവയലിനു 4 കിലോമീറ്റർ അകലെ ഗാന്ധിനഗറിനോടു
പനമരം ∙ കാറ്റും മഴയും ശക്തമായതിനൊപ്പം കാട്ടാന ശല്യവും രൂക്ഷമായതോടെ നരകയാതനയോടെ ഓരോ ദിവസവും തള്ളി നീക്കുകയാണ് പനമരം, പൂതാടി പഞ്ചായത്തിലെ സാധാരണക്കാരായ കർഷകരും തൊഴിലാളി കുടുംബങ്ങളും. കഴിഞ്ഞ ഒരാഴ്ചകൊണ്ടു ഒട്ടേറെ കർഷകരുടെ ഏക്കറുകണക്കിനു വാഴയും തെങ്ങും അടക്കമുള്ള കൃഷികളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
മാനസികാരോഗ്യ പദ്ധതി: കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് 2023-24 വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ (ഉറക്കക്കുറവ്, ഓർമക്കുറവ്, മാനസിക സമ്മർദം, പെരുമാറ്റ വൈകല്യങ്ങൾ, ദേഷ്യം, അകാരണമായ വിഷമങ്ങൾ, മറ്റു മാനസിക അസ്വസ്ഥകൾ) നേരിടുന്ന 16 വയസ്സു മുതൽ 65 വരെയുള്ള സ്ത്രീജനങ്ങൾക്കായി പ്രത്യേക മാനസികാരോഗ്യ പദ്ധതി നടത്തുന്നു. 04936 207455.....
തരുവണ ∙ നെല്ല് വിളയാൻ വൈകിയതു കർഷകരെ ആശങ്കയിലാക്കുന്നു. പാലിയാണ പാടശേഖരത്തിലെ 2 ഏക്കർ സ്ഥലത്താണ് നെൽക്കൃഷി ഇപ്പോൾ വിളഞ്ഞ അവസ്ഥയിലുള്ളത്. കനത്ത മഴ തുടരുന്നതിനാൽ വിളവെടുക്കാനാവാതെ വിളവു നശിച്ചു തുടങ്ങിയതാണു കർഷകരെ ആശങ്കയിലാക്കിയത്. പ്രദേശത്തെ പാടശേഖരങ്ങളിൽ നഞ്ച കൃഷി വിളവെടുപ്പ് വൈകിയതാണു
മീനങ്ങാടി ∙ വാർഡിലെ രോഗികൾ ബുദ്ധിമുട്ടരുത്, വാർഡ് മെംബറുടെ വക ജനങ്ങൾക്ക് ആംബുലൻസ് സമ്മാനം. മീനങ്ങാടി പഞ്ചായത്തിലെ 17–ാം വാർഡ് കാപ്പിക്കുന്നിലെ മെംബർ ലൗസൺ അമ്പലത്തിങ്കൽ ആണ് വാർഡിലെ ജനങ്ങൾക്കായി 2 ലക്ഷം മുടക്കി ആംബുലൻസ് വാങ്ങിയത്. കോവിഡ് കാലത്തു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് തേടി വീടുകൾ
കൽപറ്റ ∙ ജില്ലയിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 4 വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിൽ 2 ദുരിതാശ്വാസ ക്യാംപുകളും കോട്ടത്തറ വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാംപും പ്രവർത്തിക്കുന്നുണ്ട്. തോടുകളും പുഴകളും
കാക്കവയൽ ∙ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് (കെഎസ്ഇഎസ്എൽ) കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുകയും വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. മത്തായിക്കുഞ്ഞ്
മാനന്തവാടി ∙ തോൽപെട്ടിയിൽ രണ്ടാം ഭാര്യയുടെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന തമിഴ്നാട് തിരകുവണ്ണാമല ഉപ്പുകോട്ട സ്വദേശി മുരുകനെതിരെ തിരുനെല്ലി പൊലീസ് പീഡനശ്രമത്തിനും കേസെടുത്തു. തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. പീഡന ശ്രമത്തിനും
കൽപറ്റ ∙ ഗർഭിണിയായ യുവതിയും കുഞ്ഞും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശനയും (32), മകൾ 5 വയസ്സുകാരി ദക്ഷയുമാണു കഴിഞ്ഞ 13നു വെണ്ണിയോട് ഭർതൃവീടിനു സമീപത്തെ പുഴയിൽ
Results 1-14