Activate your premium subscription today
നടത്തറ(തൃശൂർ ) ∙ അപകട സാധ്യതയേറെയുള്ള കൈനൂർ ചിറയ്ക്ക് സമീപം കൃത്യമായൊരു മുന്നറിയിപ്പ് ബോർഡ് പോലുമില്ല.അപകടം നിത്യസംഭവമായതിനെത്തുടർന്ന് വർഷങ്ങൾ മുൻപ് സ്ഥാപിച്ച ബോർഡാകട്ടെ കാടുമൂടിയ നിലയിലുമാണ്.ചീർപ്പിൽ നിന്ന് അതിവേഗത്തിൽ വരുന്ന വെള്ളം തിട്ടയിൽ നിന്ന് പാറക്കെട്ടുകളിലേക്കു പതിക്കുന്ന ഇടം ഏറെ അപകടം
ചാലക്കുടി ∙ ആധാർ കാർഡ് ചേർക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ജില്ലയിലെ 42 അക്ഷയ കേന്ദ്രങ്ങൾക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഐടി മിഷന്റെ പദ്ധതി ഇനിയും നടപ്പായില്ല. ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ച് ഒന്നര മാസം പിന്നിട്ടിട്ടും സേവനം ഈ കേന്ദ്രങ്ങളിൽ
അതിരപ്പിള്ളി ∙ വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ തോതു കുറഞ്ഞതോടെ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നു. ഇന്നലെ അഞ്ചും ആറും അടി വീതം തുറന്ന 5 ഷട്ടറുകളും സംഭരണം കുറഞ്ഞതോടെ 3 അടിയായി ചുരുക്കി. നിലവിൽ ഡാമിലെ ജലനിരപ്പ് 423.2 മീറ്ററാണ്. ചൊവ്വ വൈകിട്ട് നാലോടെ ഡാമിൽ 423.75 മീറ്റർ വരെ വെള്ളം ഉയർന്നിരുന്നു.
പുന്നയൂർക്കുളം ∙ അപേക്ഷ കൊടുക്കാൻ പുന്നയൂർക്കുളം വില്ലേജിലേക്ക്, സർട്ടിഫിക്കറ്റ് ഒപ്പിടാൻ വടക്കേകാട് വില്ലേജിലേക്ക്, ഇതിനു ശേഷം സർട്ടിഫിക്കറ്റിൽ സീൽ പതിപ്പിക്കാൻ വീണ്ടും പുന്നയൂർക്കുളം വില്ലേജിലേക്ക്. ഒരു സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പുന്നയൂർക്കുളം പഞ്ചായത്തിലുള്ളവർ ഇത്രയും പണിയെടുക്കണം. വില്ലേജ്
കയ്പമംഗലം ∙ തൊഴിൽ തീരം പദ്ധതിയോടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേർന്നു. കേരള നോളജ് ഇക്കണോമി മിഷൻ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പരിശീലന-തൊഴിൽ ദായക പദ്ധതിയാണ് തൊഴിൽ തീരം. ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ എന്നിവയിലൂടെ
വടക്കാഞ്ചേരി ∙ മുണ്ടക്കയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കല്ലംപാറയിലെ തടങ്കലിൽ വച്ചു മർദിച്ച് ദൃശ്യങ്ങൾ പകർത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ഒരുലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിൽ 2 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പുതുപറമ്പിൽ ശരത് രാജ് (20),
വേലൂപ്പാടം ∙ പുലിക്കണ്ണി, കാരിക്കുളംകടവ് മേഖലയിൽ കാട്ടാനകൂട്ടം ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കാരികുളം കടവിലിറങ്ങിയ ആനകൾ പുഴ കടന്ന് റോഡിലൂടെയാണു പറമ്പുകളിലെത്തിയത്. ചൊവ്വാഴ്ച രാത്രിയിലെത്തിയ ആനക്കൂട്ടം ഇന്നലെ പുലർച്ചെയാണ് തിരിച്ചുപോയത്. തെങ്ങ്, കവുങ്ങ്, വാഴ, ജാതി എന്നീ വിളകളാണ്
അരിമ്പൂർ∙ പെൻഷൻകാരുടെ തടഞ്ഞുവച്ച 3 വർഷത്തെ കുടിശികയും ക്ഷാമബത്തയും അനുവദിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണലൂർ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് 10നു സെക്രട്ടേറിയറ്റ് വളഞ്ഞ് അറസ്റ്റ് വരിക്കുന്നതിനും തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് കെ.ജി.
സീറ്റൊഴിവ്: കൊടുങ്ങല്ലൂർ ∙കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജിൽ എംകോം മാർക്കറ്റിങ്, എംഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 0480 2816 270.....
മാള ∙ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലും മാള പഞ്ചായത്ത് ബസ് സ്റ്റാൻഡും പരിസരവും വൃത്തിഹീനമായി തുടരുന്നു. സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും ദിവസങ്ങളായി കെട്ടികിടക്കുന്ന വെള്ളം കൊതുക് വളർത്തൽ കേന്ദ്രമായി. പരിസരം കാടുകയറിയ നിലയിലാണ്. പൊതു ശുചിമുറിയും വൃത്തിയില്ലാതെ കിടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനാൽ
പഴയന്നൂർ∙ മഴ കനത്തതോടെ ഗായത്രിപ്പുഴ ഇരുകരകളും തൊട്ടു നിറഞ്ഞൊഴുകി തുടങ്ങി. ചീരക്കുഴി റഗുലേറ്ററിലെ മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തിയതോടെ പുഴയിൽ കാഴ്ചക്കാരുടെയും മീൻപിടിത്തക്കാരുടെയും തിരക്കേറി. വല വീശിയും ചൂണ്ടയിട്ടും മീൻപിടിക്കാൻ ഒട്ടേറെ പേരാണു റഗുലേറ്ററിനു സമീപത്തും എഴുന്നള്ളത്തു കടവിലും
കൊടുങ്ങല്ലൂർ ∙ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ വള്ളത്തിലെ 42 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റസ്ക്യു ബോട്ട് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. അഴീക്കോട് നിന്നു ഇന്നലെ പുലർച്ചെ മീൻ പിടിക്കാൻ പോയ അഴീക്കോട് സ്വദേശി പുളിക്കശേരി ഹർഷാദിന്റെ ഉടമസ്ഥതയിലുള്ള അറഫ വള്ളമാണ് വഞ്ചിപ്പുര വടക്കു പടിഞ്ഞാറ് കടലിൽ
ചാലിശേരി ∙ യുഎസിൽ താമസിക്കുന്ന ചാലിശേരി സ്വദേശി ഫാ. ഗീവർഗീസ് ജേക്കബിന്റെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിർമിച്ചു പണം തട്ടാൻ ശ്രമം. വൈദികന്റെ സുഹൃത്തും നാട്ടുകാരനുമായ കൊള്ളന്നൂർ കെ.ജി.സണ്ണിക്കാണു ഒരു മൊബൈൽ നമ്പറിലേക്ക് 30,000 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചത്. 20,000 രൂപ അയയ്ക്കാം എന്നു
തൃശൂർ ∙ വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി കലക്ടർ വി. ആർ. കൃഷ്ണതേജയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം 2024 ജനുവരി 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തൃശൂർ ∙ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിൽ അടച്ചതു പോലുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ ലഹരി വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന വേഗം നടത്തി ഫലം അറിയുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ മനുഷ്യാവകാശ കമ്മിഷൻ തീരുമാനിച്ചു. വ്യാജ ലഹരി കേസിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിൽ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥും അംഗം വി.കെ. ബീനാകുമാരിയും നടത്തിയ സിറ്റിങ്ങിലാണു തീരുമാനം.....
ചാലക്കുടി ∙ റോട്ടറി ക്ലബും ജനമൈത്രി പൊലീസും എറണാകുളം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എസ്എസ്എം റിസർച്ച് ഫൗണ്ടേഷന്റെയും കളമശേരി രാഹി ദൃഷ്ടികേന്ദ്രയുടെയും സഹകരണത്തോടെ ഡ്രൈവർമാർക്കായി നേത്രാരോഗ്യ പദ്ധതി നടപ്പാക്കുന്നു. എസ്ഐ എസ്. സുദർശന ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സൗത്ത് ജംക്ഷനിലെ കലാഭവൻ മണി
കൊടുങ്ങല്ലൂർ ∙ പഴമയുടെ ഓർമകൾ ഉണർത്തി തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ചോതി ഉത്സവം ആഘോഷിച്ചു. തേവാരഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിനു തമിഴ് ഭക്തര് പങ്കെടുത്തു. കോയമ്പത്തൂർ ചേക്കിഴാർ തിരുക്കൂട്ടവും വിവിധ ഭക്ത സംഘങ്ങളും തമിഴ്നാട്ടില് നിന്നെത്തിയാണ് ചോതി ആഘോഷിച്ചത്. രാവിലെ ക്ഷേത്രം
പരിയാരം ∙ മേഖലയിൽ വൻ തോതിൽ റംബുട്ടാൻ മോഷണം പോകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പരിയാരം, വേളൂക്കര, തൂമ്പാക്കോട്, കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളിൽ മോഷ്ടാക്കൾ രാത്രി കവർച്ച നടത്തിയിരുന്നു. കിലോയ്ക്ക് 200 രൂപയോളം വില ലഭിക്കുന്ന വിദേശ, നാടൻ ഇനങ്ങളിലുള്ള പഴങ്ങൾ കൊണ്ടുപോകുന്നതു വഴി കർഷകർക്കു വൻ നഷ്ടമാണ്
അതിരപ്പിള്ളി ∙ ആനമല പാതയിൽ ഇട്ട്യാനി ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. മഴവെള്ളം കുത്തിയൊലിച്ചു പോകുന്നതിനു എതിർവശത്താണ് കരിങ്കൽ ഭിത്തി ഇടിഞ്ഞു താഴ്ന്നത്. വന സംരക്ഷണ സമിതി ജീവനക്കാർ ഇടിഞ്ഞ ഭാഗത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചു. മുളങ്കാലുകളിൽ ചാക്കുകൾ കെട്ടിമറച്ചാണ് സുരക്ഷാ സംവിധാനം
Results 1-19