Activate your premium subscription today
കലോത്സവത്തിന്റെ ആഘോഷചൂടിനും ആശങ്കകൾക്കും കുളിരു പകരാൻ കലോത്സവവേദികളിൽ 'തണ്ണീർ കൂജ' യൊരുക്കി 'ഒഡീസിയ'. കോഴിക്കോട് വെച്ച് നടക്കുന്ന 61-മത് സ്കൂൾ കലോത്സവത്തിന്റെ ഏറ്റവും അഭിമാനകരമായ പ്രൊജക്റ്റായ 'തണ്ണീർ കൂജ' പദ്ധതിയുടെ നേതൃത്വം ഒഡീസിയ ഏറ്റെടുക്കുന്നു. കഴിഞ്ഞ 60 കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി
നാഗരികതയുടെ അടയാളങ്ങളെ ഇറേസർ കൊണ്ടു മായ്ക്കുന്നതിനെക്കുറിച്ച് മേതിൽ രാധാകൃഷ്ണൻ ഒരു കഥയിൽ പറയുന്നുണ്ട്. യുസി കോളജിനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം അതു സങ്കൽപിക്കാൻ തോന്നും. റോഡുകൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ അങ്ങനെ യുസിയുടെ ചുറ്റുമുള്ള നാഗരികതയുടെ പ്രതാപചിഹ്നങ്ങളെല്ലാം ഒരു നിമിഷം ഒരു ഇറേസർ കൊണ്ടു മായ്ച്ചു
മൂകാനുരാഗികളുടെ അഭയകേന്ദ്രമാണ് എന്നും യൂസിയെന്ന ഹെർബേറിയം. ജീവിതസൂര്യന്റെ ഉച്ചച്ചൂടേറ്റ് കരിഞ്ഞുവാടിയ അനേകം മക്കളെ നൂറാം വർഷത്തിലും ചില്ലക്കൈകളാൽ ചേർത്തു നിർത്തുന്ന മഹാമുനികളുണ്ടവിടെ. കച്ചേരിക്കുന്നിനു മുകളിലെ പ്രാചീന ക്യാംപസിലെ കൂറ്റൻ മഹാഗണികളുടെ ചുവട്ടിൽവച്ച് സൗഹൃദങ്ങളുടെ വിശുദ്ധപുസ്തകം ഒരിക്കൽ
ചില സമയങ്ങളിൽ ഗവർണർ കേന്ദ്ര സർക്കാർ പ്രതിനിധിയെപ്പോലെ സംസാരിക്കുന്നുണ്ടെന്ന സംശയവും വിദ്യാർഥികൾ പ്രകടിപ്പിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാമായിരുന്നു. സർക്കാരിനെതിരെ ഗവർണർ പ്രതിപക്ഷമായി മാറുന്നുവെന്ന അഭിപ്രായമുള്ളവരുമുണ്ട്.....
ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്....
മീൻപിടിച്ചു വിറ്റും കാറ്ററിങ് ജോലി ചെയ്തും കൂട്ടിവച്ച പണം കൊണ്ടാണ് ഷാരുൺ ക്യാമറ വാങ്ങിയത്. ഫൊട്ടോഗ്രഫർ ആകണമെന്നു പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ട്. എന്നാൽ ഷാരുൺ പിന്മാറിയില്ല.....
'ബിഗ് ഫോര്‍' എന്നറിയപ്പെടുന്ന ലോകത്തെ പ്രധാന നാല് ഫാഷന്‍ ഷോകളില്‍ ഏതിലെങ്കിലും പങ്കെടുക്കുകയെന്നത് ലോകത്തെ ഏതൊരു മോഡലിന്റേയും സ്വപ്നമാണ്. ഇതില്‍ പാരിസിലും മിലാനിലും റാംപ് വാക്ക് നടത്തിയാണ് മലയാളിയായ അമിത് ഈപ്പന് എബ്രഹാം കയ്യടി നേടുന്നത്. കോട്ടയം പാലായ്ക്കടുത്ത് മരങ്ങാട്ടുപ്പിള്ളിയിൽ ജനിച്ച്
ഒരു നൈലോണിന്റെ കയറിട്ട് തന്നാൽ മതി. ഞാനങ്ങ് പിടിച്ചു കയറിക്കോളാം അണ്ണാ’ എന്നാണ് ബംപർ ചിരിയിൽ അതിഥിയായി എത്തിയ സുരാജിനോട് ഗൗതം പറഞ്ഞത്. ഭാഗ്യമുണ്ടെങ്കിൽ എവിടെ നിന്നെങ്കിലും അങ്ങനെ ഒരു കയർ തേടി വരുമെന്നും അതിൽ പിടിച്ചു കയറി ബിഗ് സ്ക്രീനിലെത്താം....
ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ് ഇറങ്ങിയ കാലം. ലുങ്കി ഡാൻസ് ഇല്ലാത്ത ഒരാഘോഷവും അക്കാലത്ത് ക്യാംപസുകളിൽ ഉണ്ടായിരുന്നില്ല.എന്റമ്മേടെ ജിമിക്കികമ്മലിനൊപ്പവും ഒരു ഓണക്കാലത്ത് ക്യാംപസുകൾ ആടി. ഇതാ വീണ്ടും, 37 വർഷത്തിനു ശേഷം ‘ദേവദൂതർ പാടി... സ്നേഹദൂതർ പാടി..!’ ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം എന്ന സിനിമയ്ക്കു
സംസ്ഥാനത്തെ പ്രായം കുറഞ്ഞ ജനപ്രതിനിധികളിൽ 2 പേർ ജില്ലയിൽ നിന്നുള്ളവർ. ഉപതിരഞ്ഞെടുപ്പിൽ പല്ലശ്ശന 11ാം വാർഡിൽ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠനാണു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം. 21ാം വയസ്സിലാണ് കൂടല്ലൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി മണികണ്ഠൻ ‘ബേബി മെംബറായി’ പഞ്ചായത്തിലെത്തിയത്.
ആണും പെണ്ണും ഒന്നിച്ചിരുന്നാൽ, ബെഞ്ച് മുറിച്ച് അവരെ അകറ്റിയിരുത്താൻ ശ്രമിക്കുന്ന സദാചാര ഗുണ്ടകളുണ്ടോ നമ്മുടെ നാട്ടിൽ? തിരുവനന്തപുരത്തായാലും കരിമ്പയിലായാലും, വരുതിക്കു നിർത്താൻ ഉറഞ്ഞുതുള്ളി എത്തുന്നവരുടെ മുഖത്തു നോക്കി യുവതലമുറ ചോദിക്കുന്നു, പെണ്ണും ആണും ഒന്നിച്ചിരുന്നാൽ എന്താ കുഴപ്പം? ഞങ്ങളുടെ
പുതിയ ട്രെൻഡുകൾ, സംഭവങ്ങൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ, രസകരവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസുമായി ബന്ധപ്പെട്ട എന്തു വിശേഷവും പങ്കുവയ്ക്കാം. മലയാളത്തിൽ എഴുതി.....
നീയൊക്കെ യുട്യൂബിൽ വന്നിട്ട് എന്തു ചെയ്യാനാണ്? ഈ നാട്ടിൽ എവിടെ നോക്കിയാലും ബിടെക്കുകാരും യുട്യൂബർമാരുമാണ്. നിനക്ക് യുട്യൂബിന്റെ അൽഗോരിതം എന്താണെന്ന് അറിയാമോ? ടോപ് ചാനലുകൾ ഏതാണെന്ന് അറിയാമോ? വെറുതെ സമയം കളയുന്നതെന്തിന്?’’ ഇങ്ങനെ നീണ്ടു പരിഹാസം.....
ആണും പെണ്ണും ഒരുമിച്ച് സിനിമ കാണാൻ ചെന്നാൽ, ഇന്നു കണ്ടിട്ടുതന്നെ എന്ന മട്ടിൽ നീണ്ടനിരയിൽ ഒത്ത നടുക്കു മാത്രമേ അവരെ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. രണ്ടു പേരും ഇരിക്കുന്നതിനോടു ചേർന്ന് ചെറുപ്പക്കാരുടെ മറ്റു സംഘത്തെ നിർബന്ധിച്ച് ഇരുത്തിച്ച് അവരുടെ സ്വകാര്യതയും ആഹ്ലാദവും തകർക്കും.....
അതു ക്യാമറയിൽ പകർത്താൻ സാധിച്ചില്ലെങ്കിൽ ഇനിയെപ്പോൾ? കാത്തിരിക്കുന്നതിൽ അർഥമില്ല. രാത്രിയോടെ ഗുരുവായൂർ എക്സ്പ്രസ്സിൽ നാട്ടിലേക്ക്. പുലർച്ചയോടെ ഗുരുവായൂരിലെത്തി. കുളിച്ച് തയാറായി ക്യാമറയുമെടുത്ത് അമ്പലത്തിലേക്ക്......
പോരാടി വളർന്നതു കൊണ്ട് ആ ഊർജം മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാൻ ഹന്ന ഇഷ്ടപ്പെട്ടിരുന്നു. മോട്ടിവേഷനൽ ക്ലാസുകളും അനാഥാലയത്തിലെ കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലിഷ് പരിശീലനവും നൽകി അവള് അതു സാധ്യമാക്കുന്നു. വെറുതെയിരുന്ന് സമയം കളയാനല്ല, മറിച്ച് പരമാവധി കാര്യങ്ങൾ ചെയ്യാനാണ് ഹന്നയ്ക്കിഷ്ടം.....
സംവിധായകന്റെ കട്ട്–ആക്ഷൻ ഇടവേളയിലെ കുറഞ്ഞ സമയത്തെ പഠനം കൊണ്ടു ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി നടി ഗാഥ സജി. സ്റ്റഡി ലീവിന്റെ സമയത്ത് മകളെ സീരിയലിൽ അഭിനയിപ്പിക്കാൻ വിട്ടെന്നു പറഞ്ഞവർക്ക് മാർക്ക് ലിസ്റ്റുകൊണ്ടു മകൾ മറുപടി നൽകിയതിന്റെ സന്തോഷത്തിലാണ് അച്ഛൻ ആലങ്ങാട്
ഗ്രൂപ്പ് ഡാൻസ് ആണെങ്കിൽ എനിക്ക് പുറകിലെ നിരയിലായിരിക്കും സ്ഥാനം. മേക്കപ് ഇട്ടാൽ ‘പുട്ടി ഇട്ടിട്ടുണ്ടല്ലോ, കാക്ക കുളിച്ചാൽ കൊക്കാകില്ല, മേക്കപ്പിനുമില്ലേ പരിധി’ എന്നൊക്കെയുള്ള കമന്റുകൾ ലഭിക്കും......
പാലാ സെന്റ് തോമസ് കോളേജിൽ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കോളജിലെ വിദ്യാർഥികൾക്ക് 500 ഓളം വിവിധയിനം വൃക്ഷതൈകൾ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വിതരണം ചെയ്തു. പ്രസ്തുത യോഗത്തിൽ വൈസ് പ്രിൻസിപ്പൽമാരായ ശ്രീ. ജോജി
കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല. എന്നാൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവനെ കോളജിലും തിരികെ വീട്ടിലും എത്തിക്കുന്നത് സുഹൃത്തുക്കളാണ്. കോളജിലെ ആർട്സ് ഡേയിൽ എടുത്ത ദൃശ്യങ്ങളാണ് വൈറലായത്.....
Results 1-20 of 135