Activate your premium subscription today
‘ഹോള്ഡമോര്’ എന്ന മരണ താണ്ഡവം: ‘മോദിയെ കണ്ടതിനു പിന്നാലെ അത് പറഞ്ഞത് അഹന്ത’: ആണവായുധം പ്രയോഗിക്കുമോ പുട്ടിൻ? ‘ഹോള്ഡമോര്’ എന്ന മരണ താണ്ഡവം: ‘മോദിയെ കണ്ടതിനു പിന്നാലെ അത് പറഞ്ഞത് അഹന്ത’: ആണവായുധം പ്രയോഗിക്കുമോ പുട്ടിൻ? ‘ഹോള്ഡമോര്’ എന്ന മരണ താണ്ഡവം: ‘മോദിയെ കണ്ടതിനു പിന്നാലെ അത് പറഞ്ഞത് അഹന്ത’:
സ്വന്തം കല്യാണക്കുറിയിലും ഉമ്മൻ ചാണ്ടി എഴുതി, ‘പ്ലീസ് അസൈൻ മി’; പുതുപ്പള്ളിവീട്ടിൽ ഇപ്പോഴുമുണ്ട് ‘കുഞ്ഞു’ വലിയ ലോകം ‘കുഞ്ഞി’ന്റെ അവസാന നാളുകളിൽ ഞങ്ങളൊരു തമാശയോർത്തു ചിരിച്ചു. (‘കുഞ്ഞെ’ന്നാണ് ഞാൻ ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. എന്നെ ‘ബാവ’യെന്നും). ഞങ്ങളുടെ വിവാഹത്തിനു കുഞ്ഞ് കല്യാണക്കത്ത് അടിച്ചില്ല.
നഴ്സിങ് മേഖലയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്? നഴ്സിങ് ജോലിയുടെ മഹത്വം പ്രവർത്തി കൊണ്ട് ഉയർത്തിയ കേരളത്തിന് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താം? മലയാളി വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിദേശ ജോലി സാധ്യത എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമാക്കുകയാണ് ബെംഗളൂരു സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്ങിലെ പ്രൊഫസര് ആൻഡ് വൈസ് പ്രിൻസിപ്പൽ ഓഫ് പോസ്റ്റ് ഗ്രാജുവേറ്റും കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ നഴ്സിങ് വിഭാഗം ഡീനുമായ ഡോ. ബിന്ദു മാത്യു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള ഗൺമാൻ വഴിയിലിറങ്ങി നീളമുള്ള ദണ്ഡുകൊണ്ട് പ്രതിഷേധക്കാരെ മർദിച്ചത് ഉടനടി സസ്പെൻഷൻ ലഭിക്കാവുന്ന കുറ്റം. എന്നാൽ തന്റെ ഗൺമാൻ അനിൽകുമാർ ആരെയും മർദിക്കുന്നതു താൻ കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുമ്പോൾ,
വാളയാർ അതിർത്തിയിലെപാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന് ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്വെയിലെ സ്വർണവും വജ്രവും അപൂര്വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.
ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പിന്നെ തൊഴിൽ നഷ്ടപ്പെട്ടാലും തൽക്കാലം പേടിക്കേണ്ട. അടുത്ത ജോലി കണ്ടെത്തുന്നതുവരെ നിശ്ചിത ശമ്പളം കുറച്ച് മാസത്തേക്ക് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിക്കും. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയില് പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ ജോലിയെടുക്കുന്നവരെല്ലാം ഈ പദ്ധതിയിൽ ചേരണം എന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
ഫ്ലോറൻസ് നൈറ്റിംഗേലിനെ ‘വിളക്കേന്തിയ വനിത’ എന്നാണു ലോകം വിശേഷിപ്പിച്ചതെങ്കിൽ ഭൂമിയിലെ മാലാഖമാർ എന്നാണ് ആധുനിക ലോകം നഴ്സുമാരെ വിളിച്ചത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും നമ്മുടെ മനസ്സിലും തെളിഞ്ഞുവരും ഏതെങ്കിലുമൊരു മാലാഖമാരുടെ മുഖം. തൃശൂർ ജില്ലയിലെ കുത്താംപുള്ളിക്കാർക്കുമുണ്ട് ഒരു മാലാഖ. ‘സിസ്റ്ററേ’ എന്ന ഒറ്റ വിളിയിൽ ഓടിയെത്തുന്ന അവരുടെ സ്വന്തം പ്രേമജ. 32–ാം വയസ്സിൽ ബാധിച്ച സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ചതിന്റെയും പ്രായമായതിന്റെയും അവശതകൾ ഏറെയുണ്ടെങ്കിലും കുത്താംപുള്ളിക്കാർക്ക് ഒരാവശ്യം വന്നാൽ പ്രേമജ സിസ്റ്റർ അതെല്ലാം മറക്കും. ഏതു പാതിരാത്രിയാണെങ്കിലും അവിടെ എത്തിച്ചേരുന്നതുവരെ ഒരു സമാധാനവുമുണ്ടാകില്ല പ്രേമജയ്ക്ക്. രാജ്യാന്തര നഴ്സസ് ദിനമായ മേയ് 12ന് മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് പ്രേമജയും അവരുടെ സ്വന്തം കുത്താംപുള്ളിക്കാരും.
മകളൊന്നു ‘കേൾക്കാൻ’ കാത്തിരുന്നത് 10 വർഷം; കേരളത്തിലെ ആദ്യത്തെ ബാഹ ശസ്ത്രക്രിയ വിജയമാകുമ്പോൾ. മൂന്നു ദിവസം മുൻപ്, കൃത്യമായി പറഞ്ഞാൽ മെയ് 4ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ നടന്നു. കേരളത്തിലെതന്നെ ആദ്യ ശസ്ത്രക്രിയ, ഇനിയും പലർക്കും പ്രയോജനപ്പെട്ടേക്കാവുന്ന ഒന്ന്. 10 വയസ്സുകാരിയായ മകൾക്കു വേണ്ടി അച്ഛനും അമ്മയും പോരാടി നടത്തിയ ഒരു ശസ്ത്രക്രിയ എന്നും വിശേഷിപ്പിക്കാം. ചെവിയ്ക്ക് ദ്വാരം ഇല്ലാതെ ജനിച്ച, ആ മകൾ ഒന്നു കേൾക്കാനായി ആ അച്ഛനും അമ്മയും കാത്തിരുന്നത് 10 വർഷമാണ്.
ദിവസേന ഒരു ജിബി അതും തികച്ചും സൗജന്യമായി, ഡേറ്റാ വിപ്ലവവുമായി 2016 ൽ റിലയൻസ് ജിയോ അവതരിച്ചപ്പോൾ എല്ലാവരുടേയും പ്രശംസ മുകേഷ് അംബാനിക്ക് ലഭിച്ചു. ടെലികോം രംഗം ഇതുവരെ കാണാത്ത റിലയൻസിന്റെ ബിസിനസ് തന്ത്രത്തിൽ എതിരാളികള്ക്ക് കാലിടറി. ചിലർ എന്നന്നേയ്ക്കുമായി കളം വിട്ടു. ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ വരെ കമ്പനികൾ ഈടാക്കിയ സമയത്താണ് സൗജന്യവുമായി അംബാനി എത്തിയത്. ജിയോയുടെ മികച്ച മാർക്കറ്റിങ് തന്ത്രത്തിൽ എതിരാളികൾ പോലും പകച്ചുപോയി.
വലിയ അംഗീകാരങ്ങൾക്കു മുന്നിൽ നിൽക്കുമ്പോഴും കൃഷിയെ കയ്യൊഴിയാൻ സൈഫുല്ല ഒരുക്കമല്ല. യുവ കർഷക പുരസ്കാര ജേതാവ് മലപ്പുറം വറ്റല്ലൂർ കരിഞ്ചാപ്പാടി പി. സൈഫുല്ല വീണ്ടും കൃഷിയെ ഔദ്യോഗികമായി പഠിക്കാൻ ഇറങ്ങുകയാണ്. ഇതുവരെ പാടത്ത് പ്രാവർത്തികമാക്കിയത് ഇനി പാഠപുസ്തകത്തിലൂടെ പഠിക്കും. ഒരുപക്ഷേ ഒരു കൃഷി ശാസ്ത്രജ്ഞനോ കൃഷി ഓഫിസറോ കൃഷി സംരംഭകനോ ഗവേഷകനോ അധ്യാപകനോ ആയി സൈഫുല്ല മാറിയേക്കാം. അപ്പോഴും ഹൃദയത്തിലുണ്ട് പച്ചപ്പണിഞ്ഞ ഒരു പ്രതിജ്ഞ; കൃഷി വിട്ടൊരു ജീവിതമില്ല. തൃശൂരിൽ കാർഷിക സർവകലാശാലയിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്ക് സൈഫുല്ലയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരിക്കുന്നു. ചെറുപ്രായത്തിലേ കൃഷിമേഖലയിൽ ആർജിച്ചെടുത്ത മികവുകളും നേട്ടങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
hhh
മാനംമുട്ടിനിന്ന പുക. കൈയകലത്തിൽ നിൽക്കുന്ന മനുഷ്യനെ വരെ മറച്ചു പിടിച്ച പുകപടലം. കൊച്ചിയെ ശ്വാസംമുട്ടിച്ച് ബ്രഹ്മപുരം. ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്രഹ്മപുരം കാഴ്ചകൾ മനസ്സിൽനിന്നു മായുന്നില്ല. ഏവർക്കും പ്രാർഥന ഒന്നു മാത്രം. ഇനിയും വരല്ലേ ഒരു ബ്രഹ്മപുരം കൂടി. ആ പുകച്ചുരുകളോട് പോരാടിയ ഒരു കൂട്ടം പേർ നമുക്കു ചുറ്റുമുണ്ട്. അത്ര മേൽ കഷ്ടപ്പെട്ടിട്ടാണ്, അഗ്നിപർവതമായി മാറിയ ബ്രഹ്മപുരത്തെ തളച്ചത്. തീയണച്ചത്. ബ്രഹ്മപുരം തീപിടുത്തത്തിന്റെ വിവിധ ദൃശ്യങ്ങൾ വീണ്ടും കാണാം. മലയാള മനോരമയുടെ ഫൊട്ടോഗ്രാഫർമാർ പല ദിവസങ്ങളായി പകർത്തിയതാണിവ. ഈ ദൃശ്യങ്ങൾ നമുക്കൊരു മുന്നറിയിപ്പാണ്. മനോരമ പിക്ചർ എഡിറ്റർമാരായ ഇ.വി. ശ്രീകുമാർ, ടോണി ഡൊമിനിക്, ചീഫ് ഫൊട്ടോഗ്രാഫർമാരായ റോബർട്ട് വിനോദ്, ജോസ് കുട്ടി പനയ്ക്കൽ എന്നിവരാണു ചിത്രങ്ങൾ പകര്ത്തിയത്. പുക വകഞ്ഞു മാറ്റിയും തീക്കാറ്റിൽ മുഖം തിരിക്കാതെയുമാണ് ഈ പൊള്ളുന്ന കാഴ്ചകൾ ക്യാമറയിൽ എത്തിയത്. ആ കാഴ്ചകളിലൂടെ...
ഗ്ലാസ് സ്കിൻ ! ലോകമെങ്ങും കോസ്മെറ്റിക് വിപണിയിൽ അലയടിക്കുന്നത് ഈ വാക്കാണ്. പാടുകളും ചുളിവുകളുമില്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം– ഏതൊരു പെൺകുട്ടിയുടെയും എന്നല്ല ആൺകുട്ടിയുടെയും മോഹമാണിന്ന്. ലോകം കീഴടക്കിയ ‘കെ’ തരംഗത്തിനൊപ്പം വേരുപിടിച്ചത് കൊറിയൻ പോപും സിനിമയും ഡ്രാമയും മാത്രമല്ല, ‘കെ–ബ്യൂട്ടി’ എന്ന കൊറിയൻ സൗന്ദര്യ സങ്കൽപം കൂടിയാണ്. വിപണി വളർത്തൽ ലക്ഷ്യമായി കാണുന്ന കൊറിയൻ അധികൃതരും കമ്പനികളും ഒത്തുചേർന്നു ശ്രമിക്കുമ്പോൾ ലോക രാജ്യങ്ങൾ ‘ഈ സൗന്ദര്യത്തോട്’ മുഖം തിരിക്കുന്നതെങ്ങിനെ! കൊറിയൻ ഉൽപന്നങ്ങളുടെ സ്റ്റൈലും ലുക്കും ഒറ്റനോട്ടത്തിൽ ആരുടെയും മനസ്സു കീഴടക്കും. കൊറിയൻ നിർമിത കാറുകൾ നമ്മുടെ നിരത്തിൽ നിറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ – ഡിസൈനിൽ നിറയുന്ന സൗന്ദര്യവും പൂർണതയും! കെ–പോപ്, കെ ഡ്രാമ താരങ്ങളിലൂടെ ദക്ഷിണ കൊറിയ മറു രാജ്യങ്ങളിലെ സ്വീകരണ മുറിയിലെത്തിച്ച ‘സൗന്ദര്യ സങ്കൽപം’ കൊറിയൻ കോസ്മെറ്റിക് കമ്പനികൾക്ക് ലോക വിപണിയിലേക്കുള്ള ചുവപ്പുപരവതാനി കൂടിയാകുകയായിരുന്നു. അതു നൽകുന്നതാകട്ടെ കോടികളുടെ ബിസിനസും.
Results 1-20 of 60