ഓട്ടത്തിനിടെ കാർ കത്തി; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

Mail This Article
×
മാനന്തവാടി ∙ എടവക അമ്പലവയൽ ജംക്‌ഷനിൽ, ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വാഹനം ഓടിച്ചിരുന്ന എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ പുക ഉയരുന്നതു കണ്ടതോടെ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചു. കാറിന്റെ എൻജിനും പിറകിലെ സീറ്റുകളും കത്തി നശിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. സീനിയർ ഫയർ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ഓഫിസർമാരായ പി.കെ. അനീഷ്, കെ. സുധീഷ്, വി.ആർ. മധു, ആർ.സി. ലെജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. മാനന്തവാടി പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.