കനത്ത മഴയിൽ കെട്ടിടത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

Mail This Article
×
വൈത്തിരി ∙ കനത്ത മഴയിൽ തളിപ്പുഴയിൽ ദേശീയപാതയോരത്തെ ഗ്രാമഫോൺ മ്യൂസിയം കെട്ടിടത്തിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. കെട്ടിടത്തിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫിയുടേതാണു പഴയകാല സംഗീതോപകരണങ്ങളുടെ പ്രദർശന കേന്ദ്രമായ ഗ്രാമഫോൺ മ്യുസിയം. കെട്ടിടത്തിന്റെ 10 മീറ്റർ മുകളിലായി അതിർത്തിയോടു ചേർന്ന് 5 അടി ഉയരത്തിൽ അശാസ്ത്രീയമായ രീതിയിൽ തട കെട്ടി മണ്ണു നിറച്ചതാണ് അപകടത്തിന് കാരണമെന്നു മുഹമ്മദ് ഷാഫി ആരോപിക്കുന്നു. കനത്ത മഴയിൽ തട പൊട്ടി മണ്ണ് താഴേക്കു പതിക്കുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നും കെട്ടിടത്തിനുണ്ടായ കേടുപാടുകൾക്കു അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയതായും മുഹമ്മദ് ഷാഫി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.