Activate your premium subscription today
നാദാപുരം∙ പേമാരിയ്ക്കു പുറമെ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം കൂടിയായതോടെ കർഷകർക്ക് കർക്കടകം കണ്ണീർക്കാലമായി. കണ്ടിവാതുക്കലിൽ കണ്ണവം വനത്തിൽ നിന്നിറങ്ങി ദിവസങ്ങളായി തമ്പടിച്ച ആനക്കൂട്ടം ഏക്കർ കണക്കിനു സ്ഥലത്തെ തെങ്ങ്, കമുക്, റബർ, വാഴ, മരച്ചീനി തുടങ്ങിയവ നശിപ്പിച്ചു. സമീപ പ്രദേശമായ ചിറ്റാരിയിലും
കൊയിലാണ്ടി. ബാലുശ്ശേരി - കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പാലം വരുന്നു. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു തോരായി കടവ് പാലം പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും. പൂക്കാട്, കാത്തിലശ്ശേരി, തോരായിക്കടവ്
വടകര∙ ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ച് പിടിച്ച ചെറു മീനുകൾ തീരദേശ പൊലീസ് പിടികൂടി. 20 പെട്ടിയോളം അയലയാണ് പിടിച്ചത്. നിയന്ത്രണം മറി കടന്ന് ചെറുമീനുകൾ പിടിക്കുന്നതായി പരാതി ഉണ്ടായിരുന്നു. എസ്ഐ കെ.അബ്ദുൽ സലാം, എഎസ്ഐ ഷിനിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന്
പയ്യോളി∙ ദേശീയപാതയിൽ അയനിക്കാട് കളരിപ്പടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെ പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വടകര നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ‘അൽസഫ’ ബസ് ആണ് മറിഞ്ഞത്. ഡിവൈഡറിൽ തട്ടി പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ മറിയുകയായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു.
കോഴിക്കോട്∙ പ്ലസ് വണ്ണിൽ സംസ്ഥാനത്തു 97 അധിക ബാച്ചുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്കു ലഭിച്ചത് 11 എണ്ണം. പുതിയ ബാച്ചുകൾ വന്നാലും എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കില്ലെന്ന് അധ്യാപകർ പറയുന്നു. ഒരു ബാച്ചിൽ 60 കുട്ടികൾക്കാണു പ്രവേശനം. ഇങ്ങനെ 11 ബാച്ചുകളിലായി 660 വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കും.
നാദാപുരം∙നിർമാണം നടക്കുന്ന വീടുകളിൽ നിന്ന് വൈദ്യുതി ഉപകരണങ്ങളും വയറും മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ദുസ്തബി ഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖി(19) നെയാണു നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചി, ഇയ്യങ്കോട്, ജാതിയേരി, കക്കംവെള്ളി, ചാലപ്രം എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന്
പോളിയിൽ അധ്യാപക നിയമനം: കോഴിക്കോട് ∙ വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളജിൽ ജനറൽ ഡിപ്പാർട്മെന്റിലും മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറർ, ട്രേഡ്സ്മാൻ ( ഹൈഡ്രോളിക്സ് / പ്ലമർ ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം. അഭിമുഖം ഇന്ന് 10.30ന്.....
മുക്കം∙ കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ ഒപ്പ് വയ്ക്കാൻ മറന്നത് മൂലം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീളുന്നതായി പരാതി. കഴിഞ്ഞ ജൂൺ 10 ന് പ്രസിഡന്റ് വി.ഷംലൂലത്ത് രാജിക്കത്ത് സെക്രട്ടറി ടി.ആബിദക്ക് സമർപ്പിച്ചിരുന്നു. ഈ വിവരം കാണിച്ച്തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച
കോഴിക്കോട്∙ ട്രെയിനുകളിലുണ്ടായ തീവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കായി റെയിൽവേ, അഗ്നിരക്ഷാസേന, ആർപിഎഫ്, റെയിൽവേ പൊലീസ്, വിവിധ സംസ്ഥാന സർക്കാർ വകുപ്പുകൾ എന്നിവ ചേർന്ന് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ അഗ്നിരക്ഷാ ബോധവൽക്കരണ മോക് ഡ്രിൽ നടത്തി. സീനിയർ ഡിവിഷനൽ
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിത നീതിക്കായി ഹൈക്കോടതിയെ സമീപിക്കുന്നു. പീഡനക്കേസിൽ പ്രതിയായ എം.എം.ശശീന്ദ്രന്റെയും തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ 5 ജീവനക്കാരുടെയും ജാമ്യം റദ്ദാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യമുന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയെ
കോഴിക്കോട് ∙ കോഴിക്കോടിനെ ഐടി നഗരമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും റോഡ് ഷോ അടക്കമുള്ള വാർഷിക പരിപാടികൾ സംഘടിപ്പിക്കുമെന്നു കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എംഡി ഡോ.സന്തോഷ് ബാബു പറഞ്ഞു. വിനോദ സഞ്ചാരവകുപ്പിന്റെയും
വടകര∙ കല്ലേരിയിൽ ചാത്ത്യാട്ട് ഫൈസലിന്റെ നിർമാണ പ്രവൃത്തി നടക്കുന്ന വീട് തകർന്ന് 2 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മുകൾ നിലയുടെ കോൺക്രീറ്റ് നടക്കുമ്പോൾ താഴത്തെ ബീമും സ്ലാബും പൊട്ടി വീഴുകയായിരുന്നു. അതിഥിത്തൊഴിലാളികളായ സൽമാൻ, ഷാക്കിർ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. സൽമാനെ മെഡിക്കൽ കോളജിൽ
ബേപ്പൂർ ∙ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബർ വീണ്ടും സജീവമാകുന്നു. ഫിഷറീസ് വകുപ്പിൽ നിന്നു അനുമതി ലഭിച്ചതോടെ ഹാർബർ ജെട്ടിയിലും കരുവൻതിരുത്തി, കക്കാടത്ത്, ചീർപ്പ് പാലം എന്നിവിടങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ ഒരുക്കങ്ങൾ തുടങ്ങി. ജൂൺ 9നു അർധരാത്രി
വടകര∙ വടക്കെ മലബാറിന്റെ പിൽഗ്രിമേജ് ടൂറിസം ഭൂപടത്തിൽ സ്ഥാനമുള്ള ലോകനാർകാവിലെ പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. 4.50 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ തീർഥാടകരുടെ താമസത്തിനുള്ള കെട്ടിട നിർമാണ പ്രവൃത്തി 95 % പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ഒരേ സമയം 14
കോഴിക്കോട്∙ വിമാനത്താവള നിലവാരത്തിൽ സൗകര്യങ്ങളൊരുക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന 444.75 കോടി രൂപയുടെ വികസനപദ്ധതിയുടെ കരാർ ഏറ്റെടുക്കാൻ 7 കമ്പനികൾ രംഗത്ത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎൽസിസിഎസ്) ഈ പദ്ധതിയുടെ കരാറിനായി ടെൻഡർ
നാദാപുരം∙ ദിവസങ്ങളായി മലയോരത്ത് തമ്പടിച്ച കാട്ടാനക്കൂട്ടം കർഷകർക്ക് വീണ്ടും നഷ്ടങ്ങളുണ്ടാക്കി. വിലങ്ങാട്ടെ വായാട്ട് കൃഷിയിടങ്ങളിലേക്കുള്ള നട വഴി പോലും ആനക്കൂട്ടം നശിപ്പിച്ചതോടെ കർഷകരുടെ യാത്രാ മാർഗം അടക്കം നഷ്ടമായി. ഇടയ്ക്ക് കാട്ടിലേക്ക് ഉൾവലിയുന്ന ആനകൾ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്
Results 1-16