Activate your premium subscription today
കൊല്ലങ്കോട് ∙ ചരക്കു ട്രെയിൻ അടുത്ത സ്റ്റേഷൻ കടക്കുന്നതു വരെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കൊല്ലങ്കോട്ടു നിർത്തിയിടാനായി ലവൽ ക്രോസ് അടച്ചിട്ടതോടെ റോഡ് യാത്രക്കാർ ദുരിതത്തിലായി. പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിൽ കൊല്ലങ്കോട്–പാലക്കാട് റോഡിനു കുറുകെയുള്ള ഊട്ടറ ലവൽ ക്രോസാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ അര
വണ്ടിത്താവളം ∙ പാലക്കാട് മീനാക്ഷിപുരത്തു സംസ്ഥാന അതിർത്തിയായ നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) മീനാക്ഷിപുരം പൊലീസും ചേർന്നു നടത്തിയ വാഹന പരിശോധനയിൽ 81 കിലോഗ്രാം കഞ്ചാവുമായി 2 പാലക്കാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും പിടിയിലായി. വേലന്താവളം കോഴിപ്പാറ എംകെ സ്ട്രീറ്റ് ആർ.
വടക്കഞ്ചേരി ∙ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഇരുവർക്കും പൊള്ളലേറ്റു. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് (36) കൊല്ലാൻ ശ്രമിച്ചത്. കാർത്തികയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളജ്
പാലക്കാട് ∙ ക്രിസ്മസ് ബംപറിനു പിന്നാലെ ഇതാ മറ്റൊരു ബംപർ കൂടി പാലക്കാട്ടെ ലോട്ടറി മേഖലയെ അനുഗ്രഹിച്ചിരിക്കുന്നു. ഇന്നലെ നറുക്കെടുത്ത കേരള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചതു പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസി വിറ്റ ടിക്കറ്റിനാണ്. അടുത്തകാലത്തായി നിരവധി സമ്മാനങ്ങൾ പാലക്കാട്ടു
പാലക്കാട്∙ ജില്ലയിൽ ഇന്നലെയും ഒറ്റപ്പെട്ട കനത്ത മഴയുണ്ടായി. 12.41 മില്ലി മീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 വീടുകൾക്ക് ഭാഗികമായും ആലത്തൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചു. പട്ടാമ്പി താലൂക്കിൽ 6 വീടുകളും ചിറ്റൂർ ഒറ്റപ്പാലം
പാലക്കാട്∙ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനു 4 ബാച്ചുകൾ കൂടി സർക്കാർ ജില്ലയ്ക്ക് അനുവദിച്ചെങ്കിലും നിലവിലെ സീറ്റ് പ്രതിസന്ധിക്കു പരിഹാരമാകില്ല. വണ്ടിത്താവളം കെകെഎംഎച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, പുളിയൻപറമ്പ് എച്ച്എസ്എസ്, കൊടുന്തിരപ്പള്ളി എന്നീ സ്കൂളുകളിലാണ് ഓരോ ബാച്ചുകൾ വീതം അനുവദിച്ചത്. ഒരു
ഈറോഡ് ∙ കുഴൽക്കിണറിൽ വീണ് 48 മണിക്കൂർ ജീവനു വേണ്ടി പോരാടിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നമ്പിയൂർ രംഗനാഥപുരത്തെ പളനിസ്വാമിക്കാണ് (65) പുതുജീവൻ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് രംഗനാഥപുരത്തെ വിജനമായ പ്രദേശത്തു കൂടി പളനിസ്വാമി നടന്നു പോകുമ്പോൾ മുകൾഭാഗം വിശാലമായ 60 അടി
അഗളി∙അനാഥത്വത്തിന്റെയും പരാശ്രയത്വത്തിന്റെയും ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം സജിത്തും സുജിത്തും ഇന്ന് പുതിയ വീട്ടിൽ താമസം തുടങ്ങും. 2010ൽ തീപിടിത്തമാണ് സഹോദരങ്ങളെ ഭവനരഹിതരാക്കിയത്. പിന്നാലെ മാതാപിതാക്കളെ നഷ്ടമായി. ഏഴും നാലും വയസ്സുള്ള സഹോദരങ്ങളെ അട്ടപ്പാടി സെന്റ് തോമസ് ആശ്രമം മേധാവി ഫാ.പോൾ റമ്പാൻ
പാലക്കാട് ∙ സിപിഎം, സിപിഐ തർക്കമാണു സംസ്ഥാനത്തു നെല്ലുവില വിതരണം സ്തംഭിപ്പിച്ചതെന്നു കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കർഷകർക്കു നെല്ലിന്റെ വില നൽകുക, നെൽകർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുക, വിവിധ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക എന്നീ
പാലക്കാട് ∙ ആംഫെറ്റമിൻ ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന മുഖ്യ കണ്ണി ഹേമാംബിക നഗർ പൊലീസിന്റെ പിടിയിൽ. കോട്ടയം സംക്രാന്തി മാഹിൻ മൻസിൽ വടക്കുംകാലേൽ മാഹിനെ (24) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് റെയിൽവേ ഓഫിസേഴ്സ് റെസ്റ്റ് ഹൗസിനു സമീപം 15.2 ഗ്രാം ലഹരിമരുന്നുമായി തൃശൂർ കയ്പമംഗലം സച്ചിൻ (24)
Results 1-10 of 18