Activate your premium subscription today
തന്റെ സിനിമയെക്കുറിച്ചു മാത്രമല്ല ഈ പ്രസ്താവനയിൽ പായൽ പറയുന്നത്. സർക്കാർ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടതിനെപ്പറ്റിയും സ്വതന്ത്ര സിനിമയെക്കുറിച്ചും അത്തരം സിനിമകൾക്ക് സർക്കാരും പൊതുസമൂഹവും നൽകേണ്ട സാമ്പത്തികമുൾപ്പെടെയുള്ള പിന്തുണയെക്കുറിച്ചുമെല്ലാം പായൽ മനസ്സ് തുറക്കുന്നു.
‘വിയർപ്പു തുന്നിയിട്ട കുപ്പായം’... ട്വന്റി20 ലോകകപ്പിനുള്ള ദേശീയ ടീമിൽ ഇടം ഉറപ്പിച്ച ശേഷം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വരികളാണിത്. സമീപകാലത്ത് ഏറ്റവും ഹിറ്റായ മലയാള സിനിമയിലെ ഈ വരികൾ പോലെ തന്നെയാണ് സഞ്ജുവിന്റെ രാജ്യാന്തര കരിയറും. ഒഴിവാക്കാൻ ഒരു കാരണമെങ്കിലും കണ്ടെത്താൻ കാത്തിരിക്കുന്നവർക്ക്
ഷിംല ∙ ഹിമാചൽ പ്രദേശിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനിടെ അസാധാരണ നീക്കവുമായി സ്പീക്കർ. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെ 14 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂർ അടക്കമുള്ളവരെയാണ്
‘ഞാൻ പരാജയപ്പെട്ടു പോയി സഹോദരാ...’ അതായിരുന്നു ആ കർഷകന്റെ അവസാനത്തെ വാക്കുകൾ. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട്ടിലെ കർഷകൻ തകഴി കുന്നുമ്മ സ്വദേശി കെ.ജി.പ്രസാദാണ് കൃഷി നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി നടത്തിപ്പിന് ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിച്ചതാണ്
5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു, ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു
‘തെരുവുകളാണു നീയെങ്കിൽ അതിലെ വേഗമാണു ഞാനെന്ന്’ പ്രണയത്തെ എഴുതിയ പാട്ടെഴുത്തുകാരനാണ് അൻവർ അലി. ആരെയും കൂസാത്ത വരികളുടെ ഉടമ. സാധാരണഗതിയിൽ പാട്ടാകാനോ കവിതയാകാനോ യാതൊരു ഭാവവുമില്ലാത്ത ചില വാക്കുകൾ ചേർത്തു വരികളുടെ ഇന്ദ്രജാലം തീർക്കുന്ന കവി. ആ വാക്കുകളുടെ പിറവിയുടെ ചരിത്രം സഹൃദയരെ അമ്പരപ്പിക്കും. താളമോ ലയമോ അല്ല അൻവർ അലിയുടെ വാക്കുകൾക്കു കൂട്ട് വരുന്നത്. പലപ്പോഴും അതിന് ഈണവുമില്ല. സിനിമയിലെ പാട്ടെഴുത്തുകാരനാണെങ്കിലും കവിതയാണ് എന്നും തന്റെ മാധ്യമമെന്നു പറയുന്നു അന്‍വർ അലി. ട്യൂണിന് അനുസരിച്ച് പാട്ടെഴുതുന്നതിനെപ്പറ്റിയും പാട്ടെഴുത്തിലെ പ്രയത്നത്തെപ്പറ്റിയും അതിനു കിട്ടുന്ന പ്രതിഫലത്തെപ്പറ്റിയും സിനിമയിലെ പാട്ടുകൂട്ടിനെപ്പറ്റിയുമെല്ലാം അൻവർ അലിക്ക് പറയാനുണ്ട്. ഒപ്പം ഓരോ പാട്ടിന്റെയും പിറവിക്കു പിന്നിലെ സർഗാത്മക ഇടപെടലിനെപ്പറ്റിയും അദ്ദേഹം വാചാലനാകുന്നു. അതോടൊപ്പം സമകാലിക സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിലും കൃത്യമായ അഭിപ്രായമുണ്ട്. ജപ്പാനിലെ യുദ്ധകാലത്തു സ്കൂൾകുട്ടിയായിരുന്ന തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാനെ’ മലയാളിക്കു ‘ജനാലയ്ക്ക് അരികിലെ വികൃതി പെൺകുട്ടി’യാക്കി പരിഭാഷപ്പെടുത്തിയതും അൻവർ അലിയാണ്. ‘മനോരമ ഓൺലൈനി’ന്റെ പ്രത്യേക അഭിമുഖ പരമ്പര ‘വരിയോര’ത്തിലെ അതിഥിയാവുകയാണ് അദ്ദേഹം. ആ വാക്കുകളിലേക്ക്.
‘ആരാണ് നവീൻ ഉൽ ഹഖ്’ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുന്ന ഉത്തരം ‘പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുമായി സ്ഥിരമായി വാക്കേറ്റത്തിൽ ഏർപ്പെടുന്ന അഫ്ഗാൻ താരം’ എന്നായിരിക്കും. കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജയ്ന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയോട് കൊമ്പുകോർത്തതോടെയാണ് നവീൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സുപരിചിതനായതെങ്കിലും 7 വർഷത്തെ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ഇതിനോടകം തന്നെ കളിച്ച എല്ലാ ട്വന്റി20 ലീഗുകളിലും ഒരു ‘തല്ലുകേസെങ്കിലും’ സ്വന്തം പേരിലാക്കാൻ ഈ ഇരുപത്തിമൂന്നുകാരന് സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തേതായിരുന്നു വിരാട് കോലിയുമായുള്ള പ്രശ്നം. സത്യത്തിൽ ഇത്ര കുഴപ്പക്കാരനാണോ നവീൻ ഉൽ ഹഖ്?
നായികയും നായകനും ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നു. നായിക ബോട്ടിൽ എഴുന്നേറ്റുനിന്ന് ഡാൻസ് കളിക്കുന്നു. അപകടമുണ്ടാകുമെന്ന് നായകൻ പലയാവർത്തി പറഞ്ഞിട്ടും വകവയ്ക്കാതെ നായിക നൃത്തം ചെയ്യുന്നു. പക്ഷേ, പെട്ടെന്ന് നായികയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ട് വെള്ളത്തിലേക്കു വീഴുന്നു... മമ്ത മോഹൻദാസ് നായികയായ ‘ടു നൂറ വിത്ത് ലൗ’ എന്ന സിനിമയിലെ ഒരു രംഗമാണിത്. സ്ക്രീനിൽ, ബോട്ടിൽനിന്നു വെള്ളത്തിലേക്കു വീണ മമ്തയുെട അഭിനയം കണ്ട് ‘അയ്യോ’ എന്ന് ചിന്തിച്ചവരാണ് നമ്മളിൽ പലരും. നമ്മൾ കണ്ടത് മമ്തയെയാണെങ്കിലും ക്യാമറയുടെ കണ്ണിൽപെടാത്തൊരു മുഖം കൂടി ആ സീനിൽ ഉണ്ടായിരുന്നു – സുമാ ദേവി!
വിശ്വാസികള്‍ സിനിമയ്ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര് മാത്രം.
തിരുവണ്ണൂരിലെ വീടിന്റെ പൂമുഖത്ത് ചിരിച്ചു ചാരിയിരുന്ന് കിളികളോടും കാറ്റിനോടും വെയിലിനോടും മഴയോടുമെല്ലാം വർത്തമാനം പറഞ്ഞാണ് കൈതപ്രം കാൽപനികതയുടെ മഹാലോകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടത്. ആ തൂലികത്തുമ്പ് കടലാസിലമര്‍ത്തിക്കുറിച്ച വാക്കോരോന്നും ഇന്നും ഹൃദയാന്തരാളത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് പാട്ടുപ്രേമികൾ. പ്രായത്തിന്റെ അവശതകളൊന്നും തന്റെ എഴുത്തിനെ ബാധിക്കില്ലെന്നു പറയുമ്പോൾ ഇനിയും എഴുതാനുള്ള വരികളും പ്രാസഭംഗിയുമെല്ലാം മനസ്സിൽ സ്വരുക്കൂട്ടി വച്ചിരിക്കുക തന്നെയാണെന്നു തോന്നും കേൾക്കുന്നവർക്ക്. ആരോടും പിണങ്ങാനറിയാത്ത കൈതപ്രത്തിന് യാതൊന്നിലും പരിഭവമില്ല. തന്റെ പ്രതിഭയിൽ വിശ്വസിച്ച് ആര് എപ്പോൾ വിളിച്ചാലും പാട്ടെഴുതിക്കൊടുക്കുമെന്ന് എഴുതിക്കൊതിതീരാതെ, നിറചിരിയോടെ അദ്ദേഹം പറയുന്നു. കേട്ടു മതിവരാതെ ആ വരികൾക്കായി മലയാളി കാത്തിരിക്കുന്നു. പാട്ടും പറച്ചിലുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനിനൊപ്പം...
Results 1-14