Activate your premium subscription today
ഒരു കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നത് ഇനിയെങ്കിലും നാം ഗൗരവത്തോടെ കണ്ടേതീരൂ. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളക്കെട്ടും കൊടുംദുരിതവും ഇതിന്റെ ഏറ്റവുമൊടുവിലത്തെ സാക്ഷ്യമാകുന്നു. ഒറ്റ രാത്രിയിൽ പെയ്ത കനത്ത മഴയ്ക്കുപോലും ജനജീവിതത്തെ നരകിപ്പിക്കാവുന്ന ദുരവസ്ഥയിലേക്കു തിരുവനന്തപുരം പോലുള്ള വൻനഗരം എത്തിയതിൽ സംസ്ഥാനത്തിനു മുഴുവനുമുള്ള പാഠമുണ്ട്. മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിൽ മാത്രമേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം അധികാരികൾ ഇനിയും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?
ലോക്സഭാ തിരഞ്ഞെടുപ്പിനു നിലമൊരുക്കുന്നതിന്റെ തിരക്കിലാണു തമിഴകം. ഏറെ രാഷ്ട്രീയക്കാർക്കും ‘കർഷക’ മനസ്സുള്ളതിനാൽ ‘വിളവെടുപ്പ്’ സാധ്യത കണക്കിലെടുത്തേ വിത്തെറിയൂ എന്നു നിർബന്ധമുണ്ട്. കുഴഞ്ഞു മറിഞ്ഞ മണ്ണിൽ ചുവടുറച്ചു നിൽക്കാനുള്ള പല പാർട്ടികളുടെയും തത്രപ്പാടിനിടെ തനി തമിഴ്പടം തോറ്റു പോകുന്ന ട്വിസ്റ്റും ടേണും അടിപിടിയുമൊക്കെ പുരോഗമിക്കുന്നു. കെട്ടിപ്പിടിച്ചിരുന്ന അണ്ണാഡിഎംകെയുടെ അണ്ണൻ എടപ്പാടി
Results 1-2