Activate your premium subscription today
premium പുനലൂർ സ്വദേശി ജീവന് കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.
ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ചേർന്ന് ഇടതു സർക്കാരിന്റെ ഏറ്റവും ബൃഹത്തായ വികസനപദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുകണ്ട് തരിച്ചിരിക്കുകയാണ് സിപിഎമ്മുകാർ. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു പലരും ഉദ്ബോധിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ നടപ്പാക്കാൻ നോക്കുന്നത് ആദ്യമായിട്ടാകും!
രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.
Results 1-3