ADVERTISEMENT

മാനസികാരോഗ്യ പദ്ധതി: കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് 2023-24 വനിതാ ഘടക പദ്ധതിയുടെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ (ഉറക്കക്കുറവ്, ഓർമക്കുറവ്, മാനസിക സമ്മർദം, പെരുമാറ്റ വൈകല്യങ്ങൾ, ദേഷ്യം, അകാരണമായ വിഷമങ്ങൾ, മറ്റു മാനസിക അസ്വസ്ഥകൾ) നേരിടുന്ന 16 വയസ്സു മുതൽ 65 വരെയുള്ള സ്ത്രീജനങ്ങൾക്കായി പ്രത്യേക മാനസികാരോഗ്യ പദ്ധതി നടത്തുന്നു.  04936 207455.

എൻട്രൻസ് പരിശീലനം

കോട്ടത്തറ ∙ മീനങ്ങാടി ഇൻഫർമേഷൻ ടെക്നോളജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേന കോട്ടത്തറ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷകൾ ഓഗസ്റ്റ് 10നു മുൻപു കോട്ടത്തറ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. 04936 286 644.

തീയതി നീട്ടി

കൽപറ്റ ∙ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. 04936 204700.

വൈദ്യുതി മുടക്കം

കാട്ടിക്കുളം ∙ ഇന്നു പകൽ 9.30–5: മേരിമാതാ കോളജ്, ഏറാളമൂല, താഴെ 54, ചെറൂർ, വയൽകര.

അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ∙ എസ്എസ്എൽസി, പ്ലസ്ടു പരാജയപ്പെട്ട പട്ടികവർഗ വിദ്യാർഥികളെ തുടർ പഠനത്തിനു സജ്ജരാക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.  തിരുനെല്ലിയിലെ ഗിരിവികാസിൽ 10 മാസം താമസിച്ചു പഠിക്കാനുള്ള സൗകര്യമൊരുക്കും. പ്ലസ്ടു തലത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള കുട്ടികൾക്കാണ് അവസരം. 

മാനന്തവാടി താലൂക്കിലെ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ ഒറിജിനലും പകർപ്പുമായി രക്ഷിതാക്കളോടൊപ്പം മാനന്തവാടിയിലെ കരുണാകരൻ മെമ്മോറിയൽ ഹാളിൽ ഓഗസ്റ്റ് 2ന് രാവിലെ 10നും വൈത്തിരി താലൂക്കിലെ വിദ്യാർഥികൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓഗസ്റ്റ് 4ന് രാവിലെ 10നും ബത്തേരി താലൂക്കിലെ വിദ്യാർഥികൾ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഓഗസ്റ്റ് 4നു ഉച്ച കഴിഞ്ഞ് 2നും എത്തണം. 9037234752.

ജേണലിസം പഠനം

കൽപറ്റ ∙ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷൻ, സോഷ്യൽമീഡിയ , മൊബൈൽ ജേണലിസം, ഡേറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ വിഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണു പരിശീലനം. 9544958182.

അധ്യാപക നിയമനം

ബത്തേരി ∙ മാതമംഗലം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക അധ്യാപക തസ്തികയിലേക്കു കൂടിക്കാഴ്ച 31നു  10നു  ഓഫിസിൽ.

നടവയൽ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം മലയാളം (സീനിയർ) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 1നു രാവിലെ 10നു നടക്കും.

മ്യൂസിക് ടീച്ചർ

നൂൽപുഴ ∙ കല്ലൂരിൽ പ്രവർത്തിക്കുന്ന നൂൽപുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം ഹൈസ്‌കൂളിൽ ഒഴിവുള്ള മ്യൂസിക് ടീച്ചർ തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 31നു ഉച്ച കഴിഞ്ഞ് 2ന്. 8075441167.

ഡേറ്റാ എൻട്രി

അമ്പലവയൽ ∙ പഞ്ചായത്തിൽ ഡേറ്റാ എൻട്രി നടത്താൻ യോഗ്യതയുള്ളവരെ നിയമിക്കുന്നു. ഓഗസ്റ്റ് 7നു മുൻപു പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. 04936 260423.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com