തൊഴിൽ തീരം പദ്ധതി: യോഗം

Mail This Article
×
കയ്പമംഗലം ∙ തൊഴിൽ തീരം പദ്ധതിയോടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേർന്നു. കേരള നോളജ് ഇക്കണോമി മിഷൻ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പരിശീലന-തൊഴിൽ ദായക പദ്ധതിയാണ് തൊഴിൽ തീരം. ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ എന്നിവയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തൊഴിൽ അന്വേഷകർക്കു നൈപുണ്യ പരിശീലനം നൽകും. യോഗം ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. എം.എ. സുമി, കെ.ജെ. സിതാര ജോബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, കെ.എ.ഷബ്ന തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.