ADVERTISEMENT

ചാലിശേരി ∙ യുഎസിൽ താമസിക്കുന്ന ചാലിശേരി സ്വദേശി ഫാ. ഗീവർഗീസ് ജേക്കബിന്റെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിർമിച്ചു പണം തട്ടാൻ ശ്രമം. വൈദികന്റെ സുഹൃത്തും നാട്ടുകാരനുമായ കൊള്ളന്നൂർ കെ.ജി.സണ്ണിക്കാണു ഒരു മൊബൈൽ നമ്പറിലേക്ക് 30,000 രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചത്.

20,000 രൂപ അയയ്ക്കാം എന്നു സമ്മതിച്ച ശേഷം വൈദികന്റെ തറവാട്ടു വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണു തട്ടിപ്പാണെന്നു മനസ്സിലായത്. ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു നൽകിയ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വൈദികന്റെ മറ്റു സുഹൃത്തുക്കൾക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു.  പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com