ADVERTISEMENT

സീറ്റൊഴിവ്: കൊടുങ്ങല്ലൂർ ∙കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജിൽ എംകോം മാർക്കറ്റിങ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 0480 2816 270.

അധ്യാപക ഒഴിവ് 

പുല്ലൂറ്റ് ∙ കെകെടിഎം ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31 ന് 10 ന്.   0480-2802213

ഇരിങ്ങാലക്കുട ∙ മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച എൽപിഎസ്ടി വിഭാഗത്തിൽ 29ന് രാവിലെ 10.30നും യുപിഎസ്ടി വിഭാഗത്തിൽ ഉച്ചയ്ക്ക് 2നും. ഫോൺ: 0480–2833106.

തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിൽ പ്രൊ‍ഡക്‌ഷൻ വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പരീക്ഷാ, കൂടിക്കാഴ്ച എന്നിവയുണ്ട്. ബിഇ, ബിടെക് ബിരുദം, എംഇ, എംടെക് ബിരുദാനന്തര ബിരുദവും കൂടാതെ ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ ഉള്ള ഒന്നാം ക്ലാസും ആണു യോഗ്യത. താൽപര്യമുള്ളവർ www.getcr.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഇന്നു തന്നെ അപേക്ഷിക്കണം.

ഒഴിവുകൾ

കൊരട്ടി ∙ ഗവ. പോളിടെക്‌നിക് കോളജിൽ മാത്തമാറ്റിക്‌സ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും, പിഎച്ച്ഡി / നെറ്റ് യോഗ്യതയും ഉള്ളവർ 31 നു 10നു ഇന്റർവ്യൂവിനു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 04802733974.

ഡോക്ടർ, സ്റ്റാഫ് നഴ്‌സ് 

കാടുകുറ്റി ∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടർ, സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 5 ന് അഞ്ചിനകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കണം.

ട്രേഡ്സ്മാൻ

കുന്നംകുളം ∙ ഗവ. പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് 10ന്.

വൈദ്യുതി മുടക്കം

അതിരപ്പിള്ളി ∙ പിള്ളപ്പാറ, കണ്ണൻകുഴി,എസ് കർവ്,അതിരപ്പിള്ളി ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു

വൈദ്യുതി പ്രവഹിക്കും

പരിയാരം ∙ മണലായി ഫാർമേഴ്‌സ് ക്ലബ് ട്രാൻസ്‌ഫോമറിൽ നിന്നു മണലായി ട്രാൻസ്‌ഫോർമറിലേക്കുള്ള പുതിയ 11 കെവി ലൈനിലും ഉണ്ണിക്കൽ ക്ഷേത്രം ട്രാൻസ്‌ഫോർമറിൽ നിന്നു കോതേശ്വരം ട്രാൻസ്‌ഫോമറിലേക്കുള്ള പുതിയ 11 കെവി ലൈനിലും ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് ഇലക്ട്രിക്കൽ സെക്‌ഷൻ അസി. എൻജിനീയർ അറിയിച്ചു.‌

കാർഷിക യന്ത്രവൽക്കരണം : അപേക്ഷ ക്ഷണിച്ചു

∙കാർഷിക യന്ത്രവൽക്കരണ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടുകൂടി വിതരണം ചെയ്യുന്നതിനും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മിഷനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 1 മുതൽ അപേക്ഷകൾ സമർപ്പിക്കാം. 9383471423, 9383471425.

ഫുട്ബോൾ സിലക്‌ഷൻ  ട്രയൽസ്

ഗുരുവായൂർ ∙ സ്പോർട്സ് അക്കാദമി (ജിഎസ്എ) 2023 - 24 വർഷത്തെ ഇന്ത്യ യൂത്ത് ലീഗ്, കേരള അക്കാദമി ലീഗ്, മറ്റ് അംഗീകൃത ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഫുട്ബോൾ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താൻ സിലക്‌ഷൻ ട്രയൽസ് നടത്തുന്നു. 2006 മുതൽ മുതൽ 2014 വരെയുള്ള വർഷങ്ങളിൽ ജനിച്ചവർക്ക്  പങ്കെടുക്കാം. അണ്ടർ-15, അണ്ടർ-14, അണ്ടർ-12, അണ്ടർ-10, അണ്ടർ 8 കാറ്റഗറിയിൽ ആൺ, പെൺ കുട്ടികൾക്കായി ഗുരുവായൂർ മുതുവട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ 2.30നാണ് സിലക്‌ഷൻ. 

പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, ജനന സർട്ടിഫിക്കറ്റ് കളർ കോപ്പി എന്നിവയുമായി എത്തണം. സിലക്‌ഷൻ കിട്ടുന്ന മികച്ച കളിക്കാർക്ക് സൗജന്യ പരിശീലനം നൽകും. അല്ലാത്തവർക്ക് സോക്കർ അക്കാദമിയിൽ ചേരാൻ അവസരം നൽകുമെന്ന്  സെക്രട്ടറി സി.സുമേഷ് അറിയിച്ചു.ഐ ലീഗ്, കേരള ലീഗ്‌, ജില്ല ലീഗ്, ബേബി ലീഗ് തുടങ്ങിയ  അംഗീകൃത മത്സരങ്ങളിൽ പങ്കെടുക്കാം.  ജിഎസ്എയ്ക്ക് എഐഎഫ്എഫ് അംഗീകാരമുള്ളതിനാൽ കുട്ടികൾക്ക് ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിലും പ്രമുഖ ക്ലബ്ബുകളിലും സിലക്‌ഷന്  നേരിട്ടുള്ള പരിഗണന ലഭിക്കും. ഫോൺ: 8281603570, 8848215588.

വിദ്യാഭ്യാസം

പോളിടെക്നിക് പ്രവേശനം

തൃപ്രയാർ∙ ശ്രീരാമ ഗവ. പോളിടെക്നിക്കിൽ  ഒന്നാം അലോട്മെന്റ് അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം ഡിപ്ലോമ കോഴ്സുകളിലേക്കു പ്രവേശനം  31, ഓഗസ്റ്റ് 1 തീയതികളിൽ നടത്തും. 31നു രാവിലെ 9നു സിവിൽ, 11നു മെക്കാനിക്കൽ, ഉച്ചയ്ക്കു 1.30ന് ഇലക്ട്രിക്കൽ,  ഓഗസ്റ്റ് 1നു രാവിലെ 9ന് ഇലക്ട്രോണിക്സ്, 11നു കംപ്യൂട്ടർ എന്നീ കോഴ്സുകളിലേക്കാണു പ്രവേശനം നടത്തുന്നത്. പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന അസ്സൽ രേഖകൾ, ഫീസ് എന്നിവ കൊണ്ടുവരണം.  www.polyadmission.org , www.sreeramapoly.ac.in . 0487 2391239.

കർഷക അവാർഡ്

കർഷക ദിനത്തോടനുബന്ധിച്ചുള്ള അവാർഡിന് കർഷകർക്ക് അപേക്ഷിക്കാം. ജൈവകൃഷി, വനിത കർഷക, വിദ്യാർഥി വിഭാഗം, മുതിർന്ന വിഭാഗം, എസ്‌സി, എസ്ടി വിഭാഗം എന്നീ കാറ്റഗറികളിലാണ് അവാർഡ്. കഴിഞ്ഞ 3 വർഷങ്ങളിൽ തിരഞ്ഞെടുത്തവരെ ഇത്തവണ പരിഗണിക്കില്ല. അപേക്ഷകൾ ഓഗസ്റ്റ് 5ന് വൈകിട്ട് 5ന് മുൻപ് പാവറട്ടി കൃഷി ഭവനിൽ ലഭിക്കണം. വലപ്പാട് കൃഷിഭവൻ: 0487 2395 521.

കർഷക പുരസ്കാരം: അപേക്ഷിക്കാം

ചൊവ്വന്നൂർ ∙ പഞ്ചായത്തും കൃഷിഭവനും ചേർന്ന് വിവിധ മേഖലയിൽ മികവു തെളിയിച്ച കർഷകരെ കർഷക ദിനാചരണത്തിന്റെ ഭാഗമായി ആദരിക്കും. കർഷകർക്കും കർഷകനെ നാമനിർദേശം ചെയ്തു മറ്റുള്ളവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 4നു മുൻപ് അപേക്ഷ സമർപ്പിക്കണം

കർഷക പുരസ്കാരം 

അവണൂർ∙ പഞ്ചായത്തിൽ കർഷകദിനത്തിൽ ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 8ന് 5ന് അകം കൃഷി ഓഫിസിൽ സമർപ്പിക്കണം. 9383471244

പ്ലസ് വൺ സീറ്റ് ഒഴിവ്

തൃശൂർ ∙ ചെമ്പൂക്കാവ് ഹോളി ഫാമിലി സിജിഎച്ച്എസ്എസിൽ (അൺ എയ്ഡഡ്) പ്ലസ് വൺ ബയോ മാത്‌സ്, ബയോ സൈക്കോളജി, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലെ സീറ്റ് ഒഴിവുകളിലേക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 7994218028, 9562257654.

മുള പ്രജനനം; പരിശീലനം 

പീച്ചി ∙ കേരള വനഗവേഷണ സ്ഥാപനത്തിൽ മുള പ്രജനന വിഷയത്തിൽ 5 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10നു മുൻപ് അപേക്ഷിക്കണം. 0487 2690336.training@kfri.org.

സംഗീത കച്ചേരി

തൃശൂർ∙ ശ്രീ ത്യാഗബ്രഹ്മ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ എ. അനന്തപത്മനാഭന്റെ വീണ കച്ചേരി ഇന്ന് 6 ന് ചിന്മയ മിഷൻ ഭജന മണ്ഡപത്തിൽ നടക്കും. പ്രഫ. യെല്ലാ നാഗേശ്വര റാവു(മ‍ൃദംഗം), ത‍ൃപ്പുണിത്തുറ  എൻ. രാധാകൃഷ്ണൻ(ഘടം) എന്നിവർ പക്കമേളമൊരുക്കും. 30ന് ഇതേ വേദിയിൽ അശ്വന്ത് നാരായണൻ(വായ്പാട്ട്), സി.എസ്. അനുരൂപ്(വയലിൻ), കെ.എം.എസ് മണി(മൃദംഗം), തൃപ്പുണിത്തുറ കണ്ണൻ(ഘടം) എന്നിവർ ചേർന്നവതരിപ്പിക്കുന്ന കച്ചേരി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com