മുണ്ടക്കയം സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: 2 പേർ കൂടി പിടിയിൽ

Mail This Article
×
വടക്കാഞ്ചേരി ∙ മുണ്ടക്കയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കല്ലംപാറയിലെ തടങ്കലിൽ വച്ചു മർദിച്ച് ദൃശ്യങ്ങൾ പകർത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ഒരുലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിൽ 2 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി സ്വദേശി പുതുപറമ്പിൽ ശരത് രാജ് (20), തെക്കുംകര കല്ലംപാറ ചെമ്പ്രങ്ങോട്ടിൽ ഗിജേഷ് (26) എന്നിവരെയാണ് ബെംഗളൂരുവിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്. കേസിലെ 3 പ്രതികളെ കഴിഞ്ഞ മാസം 13ന് അറസ്റ്റ് ചെയ്തിരുന്നു. ശരത് രാജ് കോട്ടയം ജില്ലയിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലേക്ക് എംഡിഎംഎ കടത്തുന്ന പ്രധാന കണ്ണികളാണ് അറസ്റ്റിലായവർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.