ADVERTISEMENT
നാദാപുരം∙നിർമാണം നടക്കുന്ന വീടുകളിൽ നിന്ന് വൈദ്യുതി ഉപകരണങ്ങളും വയറും മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ. മാൾഡ ജില്ലയിലെ ദുസ്തബി ഗിരി സ്വദേശി മൊസ്തഖിം ഷെയ്ഖി(19) നെയാണു നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലാച്ചി, ഇയ്യങ്കോട്, ജാതിയേരി, കക്കംവെള്ളി, ചാലപ്രം എന്നിവിടങ്ങളിലെ വീടുകളിൽ നിന്ന്  ലക്ഷക്കണക്കിനു രൂപയുടെ മുതലുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറ‍ഞ്ഞു. വയറുകളും, എർത്ത് കോപ്പർ, വില കൂടിയ സ്വിച്ച് ബോർഡുകൾ, ബ്രേക്കർ തുടങ്ങിയവയുമാണു മോഷ്ടിച്ചു പുളിക്കൂൽ റോഡിലെ ആക്രി കടയിൽ വിൽപന നടത്തിയത്. മേയ് 3 ന് കുമ്മങ്കോട് അഹമദ് മുക്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലും മൊസ്തഖിം ഷെയ്ഖ് പ്രതിയാണ്. അന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com