ഡിവൈഡറിൽ തട്ടി ബസ് മറിഞ്ഞു

Mail This Article
×
പയ്യോളി∙ ദേശീയപാതയിൽ അയനിക്കാട് കളരിപ്പടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെ പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. വടകര നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ‘അൽസഫ’ ബസ് ആണ് മറിഞ്ഞത്. ഡിവൈഡറിൽ തട്ടി പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ മറിയുകയായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിന്റെ ചില്ലുകൾ പൂർണമായും തകർന്നു. എസ്ഐ വി.കെ.മനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ വടകര നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.