രണ്ടാം നില നിർമാണത്തിനിടെ കോൺക്രീറ്റ് തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടു

Mail This Article
×
വടകര∙ കല്ലേരിയിൽ ചാത്ത്യാട്ട് ഫൈസലിന്റെ നിർമാണ പ്രവൃത്തി നടക്കുന്ന വീട് തകർന്ന് 2 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മുകൾ നിലയുടെ കോൺക്രീറ്റ് നടക്കുമ്പോൾ താഴത്തെ ബീമും സ്ലാബും പൊട്ടി വീഴുകയായിരുന്നു. അതിഥിത്തൊഴിലാളികളായ സൽമാൻ, ഷാക്കിർ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. സൽമാനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.