കോഴിക്കോട് ജില്ലയിൽ ഇന്ന് (27-07-2023); അറിയാൻ, ഓർക്കാൻ

Mail This Article
പോളിയിൽ അധ്യാപക നിയമനം: കോഴിക്കോട് ∙ വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളജിൽ ജനറൽ ഡിപ്പാർട്മെന്റിലും മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറർ, ട്രേഡ്സ്മാൻ ( ഹൈഡ്രോളിക്സ് / പ്ലമർ ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം. അഭിമുഖം ഇന്ന് 10.30ന്.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ
കോഴിക്കോട് ∙ വെള്ളിമാടുകുന്ന് ഗവ. ആശാഭവനിൽ (ആൺ) കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ നിയമനം. അഭിമുഖം 31ന് രാവിലെ 10 ന്. 0495 2732454.
ക്രോസ് കൺട്രി റൺ മത്സരം
കോടഞ്ചേരി∙ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ ചാംപ്യൻഷിപ്പിന്റെ ഭാഗമായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി എന്നിവ ചേർന്ന് ക്രോസ് കൺട്രി റൺ മത്സരം നടത്തുന്നു. 29ന് രാവിലെ 7ന് ആണു ക്രോസ് കൺട്രി റൺ മത്സരം പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെ പുരുഷന്മാർക്കും നെല്ലിപ്പൊയിൽ മുതൽ കോടഞ്ചേരി വരെ വനിതകൾക്കും ക്രോസ്കൺട്രി റൺ മത്സരത്തിൽ പങ്കെടുക്കാം.വിജയികൾക്ക് കാഷ് അവാർഡ് നൽകും. 94475 60814.
കയാക്കിങ് വരയ്ക്കാം
കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പ് ഓഗസ്റ്റ് 4,5,6 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലും കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓഗസ്റ്റ് 2ന് പുലിക്കയത്ത് ചാലിപ്പുഴയോരത്ത് കയാക്കിങ് ബ്രഷ് സ്ട്രോക്ക് എന്ന പേരിൽ ചിത്രരചനാ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ചാലിപ്പുഴയുടെ മനോഹാരിതയും കയാക്കിങ് താരങ്ങളുടെ സാഹസിക പ്രകടനങ്ങളും ചിത്രകാരന്മാർക്ക് ക്യാൻവാസിൽ പകർത്താൻ അവസരം ഒരുക്കും. 99462 08727.
ലാബ് ടെക്നിഷ്യൻ
തൊട്ടിൽപാലം∙ കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ കൂടിക്കാഴ്ച 29ന് 12ന്.
മാറ്റി വച്ചു
നാദാപുരം∙ ഇന്ന് കോടഞ്ചേരിയിൽ എൽജെഡി നടത്താനിരുന്ന എം.കുഞ്ഞിരാമൻ അനുസ്മരണ സംഗമം മഴ കാരണം മാറ്റി. തൂണേരി ഓഫിസിൽ അനുസ്മരണം നടത്തും.