ADVERTISEMENT

പാലക്കാട് ∙ ക്രിസ്മസ് ബംപറിനു പിന്നാലെ ഇതാ മറ്റൊരു ബംപർ കൂടി പാലക്കാട്ടെ ലോട്ടറി മേഖലയെ അനുഗ്രഹിച്ചിരിക്കുന്നു. ഇന്നലെ നറുക്കെടുത്ത കേരള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചതു പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസി വിറ്റ ടിക്കറ്റിനാണ്. അടുത്തകാലത്തായി നിരവധി സമ്മാനങ്ങൾ പാലക്കാട്ടു വിറ്റ ലോട്ടറി ടിക്കറ്റുകൾക്കു ലഭിച്ചതായി ഏജൻസികൾ പറയുന്നു. കഴിഞ്ഞ ക്രിസ്മസ് ബംപർ ഒന്നാം സ്ഥാനം നേടിയത് ഇവിടെ വിറ്റ ടിക്കറ്റാണ്. ലോട്ടറി അടിച്ച ഈ വ്യക്തിയെ കണ്ടെത്താൻ ദിവസങ്ങളോളം കഴിഞ്ഞില്ല. പത്തു ദിവസത്തിനു ശേഷം സേലം സ്വദേശിയായ ഒരാൾ തിരുവനന്തപുരത്തു ലോട്ടറി ഡയറക്ടറേറ്റിൽ ടിക്കറ്റുമായി എത്തുകയായിരുന്നു. പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും ഇയാൾ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പാലക്കാട് ന്യൂ സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ എംബി 200261 എന്ന ടിക്കറ്റിനാണ് ഇന്നലത്തെ നറുക്കെടുപ്പിൽ മൺസൂൺ ബംബർ ലഭിച്ചത്. ജൂൺ 21ന് കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ എഫ്ഒ 147476 എന്ന ടിക്കറ്റിനു ലഭിച്ചു. ജൂൺ 15ന് കേരള സംസ്ഥാന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പിഎഫ് 220333 എന്ന ടിക്കറ്റിനും ലഭിച്ചു. ന്യൂ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റുകൾക്കാണ് ഈ സമ്മാനങ്ങളും ലഭിച്ചത്. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സമ്മാനങ്ങൾ ലഭിച്ചത് ന്യൂ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റുകൾക്കാണെന്നും സാരഥികൾ പറയുന്നു.


Also read: മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട്; നറുക്കെടുപ്പ് ഫലം: Monsoon Bumper 2023

മൂന്നരപ്പതിറ്റാണ്ടായി ലോട്ടറി രംഗത്തുള്ള, മികച്ച നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ന്യൂ സ്റ്റാർ ലോട്ടറി ഏജൻസിക്ക് 4 ബ്രാഞ്ചുകളാണുള്ളത്, പാലക്കാട് നഗരത്തിൽ മേട്ടുപ്പാളയം സ്ട്രീറ്റ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ടൗൺ സ്റ്റാൻഡ് എന്നിവിടങ്ങളിലെ 4 ബ്രാഞ്ചുകളും മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 കോടി രൂപ സമ്മാനമുള്ള തിരുവോണം ബംപറിന്റെ വിൽപനയുടെ തിരക്കിലാണിപ്പോൾ. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സേവന, സഹായ പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446405668, 04912546668.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com