ADVERTISEMENT

കൊടുമ്പ്‌ ∙ കൂട്ടുപാത ഗവ. പോളിടെക്നിക്ക്‌ കോളജിൽ വിദ്യാർഥിയുടെ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് അധ്യാപകനെ എസ്എഫ്ഐ പ്രവർത്തകർ ക്ലാസ് റൂമിൽ ഉപരോധിച്ചു. അര മണിക്കൂറിലേറെ ഉപരോധം നീണ്ടതോടെ അധ്യാപകനു ശാരീരിക ബുദ്ധിമുട്ടുണ്ടായെന്നും പരാതിയുണ്ട്. വിഷയത്തിൽ ഇടപെടുമെന്ന് പ്രിൻസിപ്പൽ കെ.എൻ.സീമ ഉറപ്പു നൽകിയതിനെ തുടർന്നാണു പ്രതിഷേധം അവസാനിച്ചത്‌.

ഇന്നലെ വൈകിട്ടോടെയാണു സംഭവം. ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ അധ്യാപകനെതിരെയാണ് പരാതി. അടിയേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി സൗത്ത് പൊലീസിനു പരാതി നൽകി. പെൺകുട്ടികൾക്കു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും വിദ്യാർഥിയുടെ പരാതിയിൽ പറയുന്നുണ്ട്. അതേ സമയം സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും സൗത്ത് പൊലീസ് അറിയിച്ചു. വിഷയത്തിൽ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി എം.വിഘ്നേഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളാണ് അധ്യാപകനെ ക്ലാസിൽ ഉപരോധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com