വലിയ അംഗീകാരങ്ങൾക്കു മുന്നിൽ നിൽക്കുമ്പോഴും കൃഷിയെ കയ്യൊഴിയാൻ സൈഫുല്ല ഒരുക്കമല്ല. യുവ കർഷക പുരസ്കാര ജേതാവ് മലപ്പുറം വറ്റല്ലൂർ കരിഞ്ചാപ്പാടി പി. സൈഫുല്ല വീണ്ടും കൃഷിയെ ഔദ്യോഗികമായി പഠിക്കാൻ ഇറങ്ങുകയാണ്. ഇതുവരെ പാടത്ത് പ്രാവർത്തികമാക്കിയത് ഇനി പാഠപുസ്തകത്തിലൂടെ പഠിക്കും. ഒരുപക്ഷേ ഒരു കൃഷി ശാസ്ത്രജ്ഞനോ കൃഷി ഓഫിസറോ കൃഷി സംരംഭകനോ ഗവേഷകനോ അധ്യാപകനോ ആയി സൈഫുല്ല മാറിയേക്കാം. അപ്പോഴും ഹൃദയത്തിലുണ്ട് പച്ചപ്പണിഞ്ഞ ഒരു പ്രതിജ്ഞ; കൃഷി വിട്ടൊരു ജീവിതമില്ല. തൃശൂരിൽ കാർഷിക സർവകലാശാലയിൽ ബിഎസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്ക് സൈഫുല്ലയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരിക്കുന്നു. ചെറുപ്രായത്തിലേ കൃഷിമേഖലയിൽ ആർജിച്ചെടുത്ത മികവുകളും നേട്ടങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com