ഒരു പ്രപ്പോസൽ അപാരത – ഗോകുൽ പി. കെ. എഴുതിയ അനുഭവക്കുറിപ്പ്

Mail This Article
കോളേജിൽ പഠിക്കുന്ന കാലം.. എന്‍റെ ഏറ്റവും ആത്മാർഥ സുഹൃത്താണ് രാഹുൽ. അവൻ ആത്മാർഥമായി സ്നേഹിക്കുന്ന പെൺകുട്ടിയാണ് ജൂനിയറായി പഠിക്കുന്ന വർഷ. പക്ഷെ വർഷയ്ക്ക് അന്ന് ഇവനോട് കാര്യമായ പ്രണയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അങ്ങനെ ഒരു ജനുവരി 20 ന് പാതിരാത്രി രാഹുൽ എന്നെ വിളിച്ചു. നാളെ അവളുടെ പിറന്നാൾ ആണ്.. അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്നവൻ ആവശ്യപ്പെട്ടപ്പോൾ ചോരത്തിളപ്പ് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല. അവൻ വാങ്ങിയ ഒരു ഗിഫ്റ്റ് അവളുടെ വീടിന്റെ മുന്നിൽ ഒന്ന് വച്ചാൽ മതി.. രാവിലെ അവളത് കാണുമ്പോൾ അത്ഭുതപ്പെടും എന്നൊക്കെയാണ് കണക്ക് കൂട്ടൽ. വീട്ടിൽ നിന്ന് രാത്രി 12 മണിയോട് കൂടി ഞാൻ ആരോടും പറയാതെ അവനോടൊപ്പം ഇരുപത് കിലോമീറ്റർ അകലെയുള്ള വർഷയുടെ വീട്ടിൽ പോയി ആരും കാണാതെ മതിൽ ചാടി ഗിഫ്റ്റ് വച്ചതും അത് രാവിലെ അവളുടെ അമ്മ കണ്ട് അവളെ തല്ലി ചതച്ചതും അത് വച്ചത് രാഹുൽ ആണെന്നുറപ്പിച്ച വർഷ അവനോട് ചോദിക്കാൻ ക്ലാസ്സിലേക്ക് വന്നതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ രസകരം... ഇപ്പോൾ വർഷ ഒരു പെൺകുട്ടിയുടെ അമ്മയുമായി രാഹുലിനോടൊപ്പം വിദേശത്തു സുഖകരമായി ജീവിക്കുന്നു എന്നത് കാലം കരുതി വച്ച സമ്മാനം..
Content Summary: Malayalam Experience Note ' Oru Proposal Aparatha ' written by Gokul P. K.