നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സേന

Mail This Article
ന്യൂഡൽഹി∙ ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിനോട് തിരിച്ചു പ്രതികരിച്ച് ഇന്ത്യൻ സേന. ഇന്ത്യൻ സേനയുടെ ഭാഗത്തുനിന്നും ഫലപ്രദമായ പ്രതികരണം ഉണ്ടായെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്കുശേഷമാണ് വെടിവയ്പ്പ്.
ഭീകരാക്രമണത്തിൽ പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ സൈനിക നയതന്ത്രജ്ഞരെ പുറത്താക്കൽ, 6 ദശാബ്ദത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കൽ, അട്ടാരിയിലെ ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടല്‍ തുടങ്ങിയ നിരവധി കർശന നടപടികൾ ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചിട്ടുണ്ട്.