തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോൾ

Mail This Article
×
തലശ്ശേരി∙ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ വേലായുധൻ മരിച്ചു.
തേങ്ങപെറുക്കാനെത്തിയ വേലായുധൻ ബോംബാണെന്ന് മനസ്സിലാക്കാതെ അതെടുത്ത് നിലത്തടിച്ച് നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ വേലായുധന്റെ കൈകൾ അറ്റുപോയി.

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൂടുതൽ ബോംബുകൾ ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നു
English Summary:
Elderly Man Killed by Unexpected Bomb Blast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.