ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ്: ‘എല്ലാ കാര്യങ്ങളും അന്വേഷിക്കണം; മൂന്നുമണിക്ക് വാർത്താസമ്മേളനം’

Mail This Article
ആലപ്പുഴ∙ രണ്ട് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ് എംഎൽഎ. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിനു പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നോട് കാര്യങ്ങൾ ചോദിച്ചിരുന്നു എന്ന സമ്മതിച്ച തോമസ് അജിത് പവാറുമായി ബന്ധമില്ലെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും പറഞ്ഞു. വൈകുന്നേരം മൂന്നിന് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറു കോടിയുടെ കോഴ ആരോപണം തള്ളാതെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ‘‘മുന്നണിയുടെ മുന്നിലേക്ക് ഈ വിഷയം വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹം മുന്നോട്ടുപോയത്. കോവൂർ കുഞ്ഞുമോനുമായോ ആന്റണി രാജുവുമായോ ഇക്കാര്യം സംസാരിച്ചിട്ടില്ല’’ – അദ്ദേഹം വ്യക്തമാക്കി.