Activate your premium subscription today
ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ. ‘അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും ടോപ് ആയിട്ടുള്ള ഒരു മരുന്നാണ്. അത് ഓസ്ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു ഫാർമസിയിൽ ആണുള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബെംഗളൂരുവിൽ ലഭിക്കണം.
എങ്ങനെ എഴുതണം? എന്തെഴുതണം? അറിയില്ല... എന്തെഴുതിയാലും ഒരു വാക്കിലോ ഒരു വാക്യത്തിലോ നിർവചിക്കാൻ കഴിയാത്ത മനുഷ്യത്വത്തിന്റെ, തന്മയീ ഭാവത്തിന്റെ മറ്റൊരു നിർവചനം ആണ് ഉമ്മൻചാണ്ടി സാർ. എംബിബിഎസ് പഠനകാലത്ത്, കെ എസ് യു രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്ത് അദ്ദേഹത്തെ നേരിൽ കാണുവാനോ സംസാരിക്കുവാനോ ഉള്ള അവസരം
സാർ എന്റെ മോന് മൂത്രമൊഴിക്കാൻ കഴിയില്ല. പുലർച്ചെ നാലുമണിക്ക് ട്യൂബിട്ട് മൂത്രം പുറത്തെടുക്കുകയാണ് ചെയ്തു വരുന്നത്. എല്ലാ ആറു മണിക്കൂർ കഴിയുമ്പോഴും ഇപ്രകാരം ചെയ്യുവാണ്. വീട്ടിൽ കക്കൂസില്ല, കറണ്ടില്ല, സഹായിക്കാനാരുമില്ല, വിതുമ്പിക്കൊണ്ട് ശിവന്റെ 'അമ്മ പറയുന്നത് കേട്ട മുഖ്യമന്ത്രി
പതിനഞ്ച് മണിക്കൂർ നീളമുള്ള ഒരു വിമാന യാത്രയിലാണ്. യാത്രയുടെ രണ്ടര മണിക്കൂർ മിച്ചമുള്ളപ്പോൾ ഉറക്കമുണർന്ന് നെറ്റ് കണക്ഷനെടുത്തപ്പോഴാണ് ഒസിയുടെ വിയോഗ വാർത്ത കണ്ടത്. ഒരാളോട് ഒന്ന് സംസാരിച്ച് വേദന പങ്കിടാൻ പോലും അവസരമില്ല. കോളജിൽ പഠിക്കുന്ന കാലം മുതലുള്ള അടുപ്പമാണ്. രാഷ്ടീയത്തിൽ ഗുരുസ്ഥാനമായിരുന്നു
‘ഞാൻ ആൻജിയോഗ്രാം ചെയ്യുകയാണെങ്കിൽ അത് ഇവിടെ മാത്രമേ ചെയ്യൂ. കാരണം ഞാൻ വിദേശത്തു ചികിത്സയ്ക്കു പോയാൽ അതു നാട്ടിലെ മെഡിക്കൽ കോളജിനെ ആശ്രയിച്ചു ചികിത്സ തേടുന്ന സാധാരണക്കാരായ രോഗികൾക്കും പൊതുസമൂഹത്തിനും തെറ്റായ സന്ദേശം നൽകും. അതിനാൽ ഇവിടെ തന്നെ ആൻജിയോഗ്രാം ചെയ്താൽ മതി’– ഉമ്മൻ ചാണ്ടിയുടെ ഉറച്ച വാക്കുകൾ ഡോ. വി.എൽ.ജയപ്രകാശ് ഓർക്കുന്നു. 2014 ജനുവരി 13നു കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് അഡീഷനൽ പ്രഫസറായിരുന്ന ഡോ. വി.എൽ.ജയപ്രകാശ് പിന്നീടു ഹൃദ്രോഗവിഭാഗം മേധാവിയായി. പ്രാഥമിക പരിശോധനയിൽത്തന്നെ ഹൃദയത്തിലേക്കുളള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നു ഡോ. വി.എൽ.ജയപ്രകാശ് പറഞ്ഞു. തുടർന്ന് ആൻജിയോഗ്രാം ചികിത്സയാണു ചെയ്യേണ്ടത്.
ഒരിക്കല്ക്കൂടി മുഖ്യമന്ത്രി ആകണം എന്ന് 2021 ല് ഉമ്മന്ചാണ്ടി ആഗ്രഹിച്ചിരുന്നുവെങ്കിൽ അത് സ്വപ്നപദ്ധതിയായി അദ്ദേഹം മനസ്സിൽ കൊണ്ടുനടന്ന 'എല്ലാവര്ക്കും ആരോഗ്യം' നടപ്പാക്കുന്നതിനു വേണ്ടി ആയിരുന്നു. പറയുന്നതു കുമ്പനാട് സ്വദേശി സന്തോഷ് വി. ജോർജ്. 2011 മുതൽ ഈ ആശയത്തിനു പിന്നാലെയാണ് സന്തോഷ്. 2016 ലെ
ഓർമവച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഉമ്മൻചാണ്ടി സാറെന്ന കോട്ടയത്തുകാരുടെ സ്വന്തം O.C യെ കുറിച്ച്. പ്രഗൽഭരായ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ജന്മം കൊടുത്ത കോട്ടയത്തിന്റെ മണ്ണ് ഉമ്മൻചാണ്ടി എന്ന അതികായനേയും കേരളത്തിന്റെ രാഷ്ട്രീയത്തിന് സമ്മാനിച്ചു. പത്രം വായന തുടങ്ങിയതു മുതലാണ് ഉമ്മൻചാണ്ടി സാറിന്റെ
പൊങ്കാലയിടാൻ വരട്ടെ. ഇതൊരു അബദ്ധം പറ്റിയ കഥ. ഈ കഥ ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ കാര്യമില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം.ഏതാണ്ട് 15 കൊല്ലങ്ങൾക്ക് മുൻപ്. ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രവർത്തങ്ങൾ ചെറിയ തോതിലുണ്ട്. അത്യാവശ്യം കാര്യങ്ങളിൽ ഇടപെടും അത്രമാത്രം. സജീവ പ്രവർത്തനങ്ങളൊന്നുമില്ല.
ഹൈക്കോടതിയെ സമീപിച്ച് ഡിവിഷൻ ബെഞ്ചിന്റെ അനുകൂല ഉത്തരവ് നേടിയിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ഫോറൻസിക് സർജൻ ഡോ.ഉൻമേഷ്.എ.കെ.യ്ക്ക് ഉമ്മൻചാണ്ടിയുടെ ഒറ്റ ചോദ്യത്തിലൂടെ ഒരാഴ്ചയ്ക്കകം ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു ‘ഡോക്ടർക്ക് ഇപ്പോൾ തിരികെ ജോലിയിൽ കയറണം