ADVERTISEMENT

റിയാദ് ∙ ഖത്തറിൽ നിന്ന് ഉംറയ്ക്കെത്തിയ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം സൗദിയിലെ തായിഫിനു സമീപം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ (തിങ്കളാഴ്‌ച) ആയിരുന്നു സംഭവം. ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറയ്ക്കെത്തിയ മുംബൈ സ്വദേശി സുഹൈൽ മുഹമ്മദും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. സുഹൈലിന്റെ ഭാര്യ സബിഹയും ഭാര്യാ സഹോദരൻ ഇർഫാനുമാണ് മരിച്ചത്. സുഹൈലും രണ്ട് പെൺമക്കളും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ഉംറയ്ക്കായി ഖത്തറിൽ നിന്ന് ഭാര്യ, രണ്ട് പെൺമക്കൾ, ഭാര്യയുടെ സഹോദരനൻ എന്നിവരോടൊപ്പം എത്തിയതായിരുന്നു. മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശനം പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തായിഫിൽ നിന്ന് 200 കിലോമീറ്റർ അകലെ റിയാദ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഈ സമയം സുഹൈലിന്റെ മകൾ യുസ്‌റ സുഹൈലാണ് വാഹനം ഓടിച്ചിരുന്നത്. 

ഇവരുടെ വാഹനത്തിന് സമാന്തരമായി ഓടിക്കൊണ്ടിരുന്ന ഒരു ട്രക്ക് പെട്ടെന്ന് ഇവരുടെ വാഹനത്തിന് മുന്നിൽ കയറിയപ്പോൾ കാർ വെട്ടിക്കുകയായിരുന്നു.  ഇതോടെ നിയന്ത്രണം വിട്ട കാർ പലതവണ മറിയുകയായാണുണ്ടായതെന്നാണ് വിവരം. സുഹൈലിന്റെ ഭാര്യ സബിഹ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.  സഹോദരൻ ഇർഫാന്‍ ആശുപത്രിയിലെയ ശേഷമാണ് മരിച്ചത്. 

English Summary:

Two Indians come for Umrah from Qatar died in a car accident in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com