ഖത്തർ ബാങ്കുകളിൽ ഇനി ഇകെവൈസി നിർബന്ധം

Mail This Article
×
ദോഹ ∙ ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ (ഇകെവൈസി) നടപടികൾ നിർബന്ധമാക്കിയത്.
ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ശക്തിപ്പെടുത്തി ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്കെതിരായ നടപടികളുടെ ഭാഗം കൂടിയാണിത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും ആധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനുള്ള അവസരമാണ് കെവൈസി.
English Summary:
Qatar Central Bank Issues eKYC Identity Verification
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.