മിസ് ആന്‍ഡ് മിസിസ്സ് മലയാളി യുകെ - 2024’ ഹാരോ ഗ്രേറ്റ് ഹാളിൽ നവംബർ 23ന് Mr and Miss UK beauty contest will held graterhall on Nov23

Mail This Article
ലണ്ടൻ ∙ അഴകളവുകളും അറിവും അഭിരുചിയും അണിചേരുന്ന സൗന്ദര്യത്തിന്റെ മൽസരവേദിയിൽ യുകെയിലെ മിസ്സ് ആന്‍ഡ് മിസിസ് താരപട്ടത്തിന് അവകാശികളാകും. മലയാളികളുടെ സൗന്ദര്യവും കഴിവുകളും ആഘോഷിക്കുന്ന മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ - 2024 നവംബർ 23-ന് ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളിൽ അരങ്ങേറും. മാനിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന ഈ സൗന്ദര്യ വിരുന്നിന് വൈബ്രാൻട്സ് ലണ്ടനാണ് ശബ്ദവും വെളിച്ചവും ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 മലയാളി വനിതകൾ കിരീടത്തിനായി മൽസരിക്കുന്ന വേദി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി പ്രത്യേകതകൾകൊണ്ട് തികച്ചും വേറിട്ടതാകുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. മിസ് ആന്‍ഡ് മിസിസ് മത്സരത്തിനൊപ്പം കുട്ടികളുടെ റാംപ് വോക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഗ്ലാമറസ് റാംപ് വോക്കും സംഘടിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ, ആകർഷകമായ ഫാഷൻ ഷോകളും മനോഹരമായ സിനിമാറ്റിക് ഡാൻസും മൈൻഡ് റീഡിങ് ഷോയും പരിപാടിയുടെ ഭാഗമായുണ്ട്, ഡിജേയുടെയും പ്രശസ്തമായ ഗായകരുടെയും സാന്നിധ്യവും ഈ സായാഹ്നത്തിന് മാറ്റുകൂട്ടും. മിസ് ആന്‍ഡ് മിസിസ് മലയാളി – യുകെ സൗന്ദര്യ മത്സരത്തിലുപരി, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പൈതൃകവും ആഘോഷിക്കുന്ന വേദിയുാകും.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ: https://fienta.com/vibrantz-miss-mrs-malayali
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 07774966980 / 07397 558321