പത്തനംതിട്ട ജില്ലയിൽ ഇന്ന് (27-07-2023); അറിയാൻ, ഓർക്കാന്

Mail This Article
മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം: പത്തനംതിട്ട ∙ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 6 പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂർ, പത്തനംതിട്ട, മല്ലപ്പള്ളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ബിരുദവും, ബിഎഡും ഉളളവരെയാണ് പരിഗണിക്കുന്നത്. ഓഗസ്റ്റ് 4ന് 10.30 ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. 0468 2322712
അധ്യാപക ഒഴിവ്
പത്തനംതിട്ട∙ പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 29ന് 10 മണിക്ക് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9447472690
അടൂർ∙കുന്നിട ഗവ.യു പി സ്കൂളിൽ പി.ഡി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 31 ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ∙പഞ്ചായത്തിൽ നിലവിലുള്ള കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എൻജിനീയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് രണ്ടിനു മുൻപായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
അപേക്ഷ നൽകാം
ആറന്മുള ∙ എൻജിനീയറിങ് കോളജിൽ ബിടെക് സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചുകളിൽ എൻട്രൻസ് എഴുതാത്തവർക്കും എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷ നൽകാം. 9846399026, 9496468125