ലോറി നിയമം തെറ്റിച്ചതിന് പിഴ സ്കൂട്ടറുകാരന്!; നോട്ടിസിന് പിന്നാലെ പിഴയടച്ചെന്നുള്ള അറിയിപ്പും

Mail This Article
തിരൂർ ∙ ലോറി നടത്തിയ നിയമലംഘനത്തിനു പിഴയടയ്ക്കാൻ സ്കൂട്ടർ ഉടമയ്ക്കു ട്രാഫിക് പൊലീസിന്റെ നോട്ടിസ്. പിഴയടച്ചെന്ന് അറിയിച്ചുള്ള രസീതും പിന്നാലെയെത്തി. തിരൂർ വെട്ടം സ്വദേശി പി.അക്ഷയ്ക്കാണു 2 നോട്ടിസും ഓൺലൈനായി വന്നത്. കരിപ്പൂരിൽ നിയമലംഘനം നടത്തിയെന്നു കാട്ടിയാണു സ്കൂട്ടർ ഉടമയായ അക്ഷയ്ക്ക് ഇന്നലെ രാവിലെ ഫോണിൽ അറിയിപ്പു വന്നത്. മോട്ടർ വെഹിക്കിൾ ആക്ട് തെറ്റിച്ചെന്നും ഇതിന്റെ പിഴയായി 250 രൂപ അടയ്ക്കണമെന്നുമായിരുന്നു അറിയിപ്പിൽ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഇതിന്റെ ഇ–ചലാൻ ഡൗൺലോഡ് ചെയ്തു നോക്കിയപ്പോൾ സ്കൂട്ടറിനു പകരം ലോറിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ലോറി നടത്തിയ നിയമലംഘനത്തിനു സ്കൂട്ടർ ഉടമയായ തനിക്കു നോട്ടിസ് വന്നതെങ്ങനെയെന്ന കാര്യം മനസ്സിലാകാതെ ഇരിക്കുമ്പോഴാണു പിഴയടച്ച കാര്യം പറഞ്ഞുള്ള അടുത്ത അറിയിപ്പ് ലഭിച്ചത്. ഓൺലൈനിൽനിന്ന് ഈ രസീതും ലഭിച്ചു. ആരാണ് ഇത് അടച്ചതെന്നു വ്യക്തവുമല്ല. കരിപ്പൂർ ഭാഗത്തേക്കു തന്റെ സ്കൂട്ടറുമായി അക്ഷയ് പോയിട്ടുമില്ല.