ADVERTISEMENT

എരുമേലി ∙ നിർമാണം സ്തംഭിച്ച വെൺകുറിഞ്ഞി–മാറിടം കവല–മാടത്തുംപടി റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കാൻ പത്തനംതിട്ട കലക്ടർ ഡോ.എസ്.പ്രേംകൃഷ്ണൻ എൻജിനീയർമാർക്കു നിർദേശം നൽകി. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരസമിതിയുടെ പരാതിയെ തുടർന്ന് റോഡ് സന്ദർശിച്ച ശേഷമാണ് കലക്ടർ നിർദേശം നൽകിയത്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ (പിഎംജിഎസ്‌വൈ) ഏറ്റെടുത്തതാണിത്. 2022 ഏപ്രിലിൽ 6.60 കിലോമീറ്റർ റോഡിന്റെ പണി തുടങ്ങിയിരുന്നു. ഉപരിതലം വെട്ടിപ്പൊളിച്ചതൊഴിച്ചാൽ മറ്റു നിർമാണങ്ങൾ നടത്തിയിട്ടില്ല. മുൻപ് ഗതാഗതയോഗ്യമായിരുന്ന റോഡിൽ കാൽനട, വാഹനയാത്ര നടത്താനാകാതെ ജനം ദുരിതം അനുഭവിക്കുകയാണ്. അത്യാവശ്യത്തിന് ഓട്ടോ പോലും  കടന്നു വരില്ല. 

ജനപ്രതിനിധികളുമായി സമീപവാസികൾ പലതവണ ബന്ധപ്പെട്ടിട്ടും തുടർ നടപടിയുണ്ടായില്ല.ഇതേ തുടർന്ന് ഗുണഭോക്താക്കൾ റോഡ് പൗരസമിതി രൂപീകരിച്ച് വെച്ചൂച്ചിറ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. കലക്ടറേറ്റ് ഉപരോധം നടത്തുന്നതിനു മുന്നോടിയായിട്ടാണ് പൗരസമിതി അദ്ദേഹത്തിനു പരാതി നൽകിയത്.

തുടർന്നാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. കരാറുകാരനും എൻജിനീയർമാരും എത്തിയിരുന്നു. ഇനി പണി നടത്താനില്ലെന്നു കരാറുകാരൻ കലക്ടറെ അറിയിച്ചെന്ന് പൗരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഗുണമേന്മ ഉറപ്പാക്കാതെയാണ് പണി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് കരാറുകാരനെ ഒഴിവാക്കാൻ നിർ‌ദേശിച്ചത്. വീണ്ടും കരാർ ക്ഷണിച്ചു പണി നടത്താനും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com