ADVERTISEMENT

കോട്ടയം ∙ മണിപ്പുരിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയും വനിതാ കൗൺസിലും ധർണ നടത്തി. വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വൈസ് പ്രസിഡന്റ് ലിസി ജോസ് അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ നേരെ അതിക്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണം. ഭരിക്കുന്നവരുടെ നിലപാടുകൾ ഭീതി ഉളവാക്കുന്നു. അക്രമികളെ നിലയ്ക്കുനിർത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അതിരൂപതാ പ്രസിഡന്റ് പി.പി.ജോസഫ്, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര, ഗ്ലോബൽ സമിതി ഭാരവാഹികളായ ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, രാജേഷ് ജോൺ, വർഗീസ് ആന്റണി, ഷിജി ജോൺസൺ, അതിരൂപതാ ഭാരവാഹികളായ ഷെയിൻ ജോസഫ്, ജോർജുകുട്ടി മുക്കത്ത്, ബിനു ഡൊമിനിക്, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, റോണി വലിയപറമ്പിൽ, ജിനോ ജോസഫ്, ഫൊറോന പ്രസിഡന്റുമാരായ കുഞ്ഞ് കളപ്പുര, പീറ്റർ നാഗപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com