പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്ക് ലോറി ഇടിച്ചുകയറി

Mail This Article
പനച്ചിക്കാട് ∙ ദക്ഷിണ മൂകാംബി ക്ഷേത്രത്തിന്റെ ഗോപുരത്തിലേക്കു പാചകവാതക സിലിണ്ടറുമായെത്തിയ ലോറി ഇടിച്ചുകയറി നാശനഷ്ടം. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 1ന് ഒഴിഞ്ഞ സിലിണ്ടറുകളുമായി വഴിതെറ്റി വന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരത്ത് നിന്നും കൂത്താട്ടുകുളത്തെ പ്ലാന്റിലേക്ക് പോകുകയായിരുന്നു ലോറി. ക്ഷേത്രത്തിന്റെ മുൻപിലെത്തിയപ്പോഴാണു വഴി തെറ്റിയെന്ന് മനസ്സിലായത്.
പിന്നിലേക്ക് എടുത്ത് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടു മുന്നോട്ട് പാഞ്ഞ് ഗോപുരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഗോപുരത്തിന്റെ ഒരു ഭാഗം തകർന്നു. ഗോപുരത്തിന് മുൻപിലുള്ള കാണിക്ക മണ്ഡപവും തകർന്നിട്ടുണ്ട്. ഡ്രൈവർ തിരുവനന്തപുരം സ്വദേശി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.