പെരുമ്പാമ്പിനെ പിടികൂടി

Mail This Article
×
പാറത്തോട് ∙ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ പിടികൂടി. പാലപ്ര പുതുപറമ്പിൽ സേവ്യർ തോമസിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് പഞ്ചായത്തംഗം കെ.പി.സുജീലനെ വിവരമറിയിക്കുകയും ഇദ്ദേഹം എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ എരുമേലിയിൽ നിന്ന് വനപാലകരെത്തി കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.