കുളവിക്കൂട് കത്തിച്ചു

Mail This Article
×
എരുമേലി ∙ വീടിനു മുറ്റത്തെ മരത്തിൽ ഭീഷണിയായി നിന്ന കുളവിക്കൂട് സന്നദ്ധ പ്രവർത്തകർ ഇടപെട്ട് കത്തിച്ചു. മുക്കൂട്ടുതറ പനയ്ക്കവയൽ കെഒടി റോഡ് ചീനിവേലിൽ രാജന്റെ വീടിന്റെ മുന്നിലെ 2 ആൾ പൊക്കമുള്ള റബർ മരത്തിലാണു മനകുളവി കൂടുകൂട്ടിയത്. ഇതു സംബന്ധിച്ച് മനോരമ വാർത്ത കണ്ട് കുളവിക്കൂടു നശിപ്പിക്കുന്നതിനു യുവാക്കൾ മുന്നോട്ടുവരികയായിരുന്നു.
കൊല്ലമുള സന്തോഷ് കവല സ്വദേശികളായ സുനിൽ, ജിബിൻ, ടിജോ തുടങ്ങിയവരാണ് കുളവിക്കൂട് കരിക്കുന്നതിനു മുന്നോട്ടുവന്നത്. ഇന്നലെ രാത്രി 8 മണിയോടെ പന്തം ഉപയോഗിച്ച് ഇവർ കൂട് കത്തിച്ചു. ഒരു ഫുട്ബോളിന്റെ വലുപ്പവും രൂപവുമാണ് കൂടിനുണ്ടായിരുന്നത്. ഏതാനും ദിവസമായി കുളവികൾ വീടിന്റെ ഉള്ളിൽവരെ എത്തിയതോടെ വീട്ടുകാർ ഭയത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.