ADVERTISEMENT
വെളിയം ∙ കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം സമഗ്രശിക്ഷ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വെളിയം ബിആർസിയുടെയും നേതൃത്വത്തിൽ വെളിയം ഉപജില്ലയിലെ എല്ലാ വൊക്കേഷനൽ, ഹയർസെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പോക്സോ ആക്ട് ബോധവൽക്കരണ ക്ലാസ് നടത്തി. പൂയപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ എ.അഭിലാഷ്  ഉദ്ഘാടനം ചെയ്തു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സജീവ് തോമസ് മുഖ്യാതിഥിയായി. വെളിയം ബിപിസി ടി.എസ്.ലേഖ, ബിആർസി ട്രെയിനർ എം.എസ്.അനൂപ്, ജി.കെ.ശ്രീജിത്ത്‌, ആർപിമാരായ വീണ എസ്.നായർ, ഉമാ ഉണ്ണിത്താൻ, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com