കണ്ടൽക്കാട് സംരക്ഷണ ദിനം ആചരിച്ചു

Mail This Article
മൺറോതുരുത്ത്∙ വെണ്ടാർ ശ്രീ വിദ്യാധിരാജ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം കണ്ടൽച്ചെടികൾ നട്ട് കണ്ടൽക്കാട് സംരക്ഷണ ദിനം ആചരിച്ചു. മൺറോതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾ അഞ്ഞൂറിലേറെ കണ്ടൽ തൈകൾ നട്ടു. കണ്ടൽ സംരക്ഷണം ആഹ്വാനം ചെയ്ത് നടത്തിയ റാലി സ്കൂൾ മാനേജർ ഗൗതം കൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് എസ് വളവിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു.
ശ്യാംദേവ് ശ്രാവണം മൺറോതുരുത്തിന്റെ ചരിത്രവും നാൾവഴികളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ടി. രാജേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എസ്. സന്തോഷ് കുമാർ, കരിയർ മാസ്റ്റർ സി.എസ്. ജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ജെ. മഞ്ജു, അധ്യാപിക സൂര്യ, അരുൺ മുരളി, എസ്. വിവേക്, പൂർവ വിദ്യാർഥി പ്രശാന്ത് മൈലംകുളം എന്നിവർ നേതൃത്വം നൽകി.