മരം വീണ് വീട് തകർന്നു

Mail This Article
×
പുത്തലം∙ അയൽവാസിയുടെ കൃഷിയിടത്തിലെ മരം വീണ് വീട് ഭാഗികമായി തകർന്നു. കോളയാട് പഞ്ചായത്തിലെ പുത്തലത്ത് വണ്ണത്താൻ പ്രീതയുടെ വീടിന് മുകളിലാണ് മരം വീണത്. കാറ്റിൽ കടപുഴകിയാണ് മരം വീണത്. പ്രീത വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ മരം മുറിച്ചു നീക്കുന്നത് സംബന്ധിച്ച് അയൽവാസിയോട് നേരത്തെ സൂചിപ്പിച്ചിരുന്നതായി പ്രീത പറയുന്നു.
ചിറ്റാരിപ്പറമ്പ് ∙ കനത്ത മഴയിൽ ചിറ്റാരിപ്പറമ്പ് കളരിക്കലെ കരിയാട് വിബിന്തിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ടാം നിലയിലെ ഓടിനു മുകളിലായി മരം വീണ് ഓടുകൾ തകർന്നു. വീട്ടുവളപ്പിലെ തെങ്ങാണ് കനത്ത മഴയിൽ കടപുഴകി വീണത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.