കനത്ത മഴയിൽ വീടുകൾ തകർന്നു

Mail This Article
കണ്ണൂർ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വീടുകൾ തകർന്നു. മലയോര മേഖലയിൽ കൃഷി നാശവുമുണ്ടായി. ഇന്നലെ പെയ്ത മഴയിൽ അതിയടം വീരഞ്ചിറയിലെ അരയാൽ തറമ്മൽ രഞ്ജിതയുടെ വീടിനു വിള്ളൽ വീണു. പുത്തലത്ത് മരം വീണു വീടു തകർന്നു. ചിറ്റാരിപ്പറമ്പ് കളരിക്കലെ കരിയാട് വിബിന്തിന്റെ കെട്ടിടത്തിനു മുകളിൽ മരം വീണ് ഓടുകൾ തകർന്നു. ചെറുപുഴ താബോറിലെ കാരക്കാട്ടിൽ രാജു സഖറിയായുടെ വീടിനു മുകളിൽ മരം വീണു ഭാഗികമായി തകർന്നു.
ഇരിക്കൂർ നിടുവള്ളൂരിൽ 5 കർഷകരുടെ മുന്നൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. ജില്ലയിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു കേരള, ലക്ഷദ്വീപ് തീരങ്ങളിലും നാളെ വരെ കർണാടക തീരത്തും മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
