ADVERTISEMENT

ശ്രീകണ്ഠപുരം ∙ പാടാംകവല വനംവകുപ്പ് ഓഫിസിൽ 5 ഗാർഡുമാരെ കൂടുതലായി നിയമിക്കുമെന്ന് വനം മന്ത്രി അറിയിച്ചതായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു. മന്ത്രിയെ കണ്ട് നിവേദനം നൽകിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. കാട്ടാന ശല്യമുള്ള മേഖല എന്ന നിലയിൽ കരാർ അടിസ്ഥാനത്തിൽ ഓടിക്കാൻ ഓഫിസിൽ ഒരു ജീപ്പ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. 

വനം വകുപ്പിന്റെ ശ്രീകണ്ഠപുരം സെക്‌ഷൻ ഓഫിസാണ് ഇവിടെ പ്രവർത്തിക്കുന്നത്. പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിൽ സൗര തൂക്കുവേലി നിലവിൽ വന്നിതിനു ശേഷം നാട്ടിൽ അവശേഷിക്കുന്ന ആനക്കൂട്ടം ഇവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതു കൊണ്ട് ഇവയെ തുരത്താനുള്ള ശ്രമം വനം വകുപ്പിന്റെ നേ തൃത്വത്തിൽ നടന്നു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com