ADVERTISEMENT

മൂവാറ്റുപുഴ∙ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ആകാശ യാത്ര യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മൂവാറ്റുപുഴ നഗരസഭയിലെ വയോമിത്രം പദ്ധതിയിലെ വയോജനങ്ങൾ. ആകാശ യാത്രയുടെയും കാഴ്ചകളുടെയും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായാണ് ഇവർ വീടുകളിലേക്കു മടങ്ങിയത്.

മൂവാറ്റുപുഴ നഗരസഭയും സഹസ്ര ഫൗണ്ടേഷനും ചേർന്നാണു വയോമിത്രം പദ്ധതിക്കു വേണ്ടി ഇവർക്കു വിമാന യാത്ര ഒരുക്കിയത്. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ 10.15ന് ഇൻഡിഗോ വിമാനത്തിലായിരുന്നു തലസ്ഥാന യാത്ര. തിരുവനന്തപുരത്തേക്ക് യാത്രികനായി ഇതേ വിമാനത്തിൽ ഉണ്ടായിരുന്ന മാത്യു കുഴൽനാടൻ എംഎൽഎയും ഇവർക്കൊപ്പം ചേർന്നു. 33 പേരാണു വിമാന യാത്ര സംഘത്തിൽ ഉണ്ടായിരുന്നത്.

60 നും 80 നും ഇടയിലുള്ള ആളുകൾ ആയിരുന്നു ഇവരെല്ലാം. സംഘം തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, കുതിര മാളിക എന്നിവ സന്ദർശിച്ചു. നിയമസഭാ മന്ദിരം, നിയമസഭ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കാൻ എംഎൽഎയും അവസരമൊരുക്കി. തലസ്ഥാനത്തു നിന്നു ട്രെയിൻ മാർഗമാണ് യാത്രികർ ആലുവയിൽ തിരിച്ചെത്തിയത്. രാത്രി തന്നെ തിരികെ വീട്ടിൽ എത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com