ADVERTISEMENT

ആലപ്പുഴ ∙ ലഹരിമരുന്നു മൊത്തവ്യാപാരി ഉൾപ്പെടെ മൂന്നുപേർ 22 ഗ്രാം രാസലഹരിയുമായി പിടിയിൽ. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു - 32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയകത്ത് രഞ്ജിത്ത് (24), മായിത്തറ കുടിലിങ്ങൽ ഡിൽ മോൻ (സോനു–25) എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഡിൽമോൻ ലഹരിമരുന്നു മൊത്തവ്യാപാരിയാണന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നു ലഹരി മരുന്നു വാങ്ങി ഗ്രാമിന് 3,000 – 5,000 രൂപയ്ക്കാണു വിൽക്കുന്നതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. 

ചേർത്തല, മുഹമ്മ, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു സംഘത്തെ കുടുക്കുകയായിരുന്നു. നർകോട്ടിക് സെൽ, എഎസ്പി: എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർത്തല ഡിവൈഎസ്പി: കെ.വി. ബെന്നി, ആലപ്പുഴ ഡിവൈഎസ്പി: എൻ.ആർ. ജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും പരിശോധന നടത്തി. ചേർത്തല സിഐ: വിനോദ് കുമാർ, മുഹമ്മ സിഐ: രാജ്കുമാർ, മാരാരിക്കുളം സിഐ: എ.വി.ബിജു, എസ്‌സിപിഒ: ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com