പണയസ്വർണം മോഷണം: മുൻകൂർ ജാമ്യാപേക്ഷ 31ന് പരിഗണിക്കും

Mail This Article
×
ചേർത്തല∙ കേരള ബാങ്കിന്റെ ശാഖകളിൽ നിന്നു പണയസ്വർണം മോഷണം പോയ സംഭവത്തിൽ ഒളിവിൽ പോയ മുൻ ഏരിയ മാനേജർ മീര മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 31ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പൊലീസ് ഇവർക്കായുള്ള തിരച്ചിൽ നിർത്തിയിരുന്നു. നാലു ശാഖകളിൽ നിന്നായി 335.08ഗ്രാം സ്വർണം നഷ്ടപ്പെട്ടതായാണു കേസ്. സ്വർണ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയ മാനേജർ പരിശോധനയ്ക്കിടെ സ്വർണം മോഷ്ടിച്ചതായാണ് പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുള്ളത്. ചേർത്തല,അർത്തുങ്കൽ,പട്ടണക്കാട് സ്‌റ്റേഷനുകളിലാണ് കേസുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.