ആലപ്പുഴ ജില്ലയിൽ ഇന്ന് (27-07-2023); അറിയാൻ, ഓർക്കാൻ

Mail This Article
എബിസി സെന്ററിൽ നിയമനം: ആലപ്പുഴ ∙ ജില്ലാ മൃഗസംരക്ഷണ ഓഫിസ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര എബിസി സെന്ററിലേക്കും ആലപ്പുഴ സെന്ററിലേക്കും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. വെറ്ററിനറി സർജൻ, മൃഗപരിപാലകൻ, ഓപ്പറേഷൻ തിയറ്റർ സഹായി, ശുചീകരണ സഹായി, നായപിടിത്തക്കാർ എന്നീ തസ്തികളിലാണ് നിയമനം. സർജൻ, ഓപ്പറേഷൻ തിയറ്റർ സഹായി, നായപിടിത്തക്കാർ എന്നിവർക്കുള്ള അഭിമുഖം ഓഗസ്റ്റ് ഒന്നിന് യഥാക്രമം രാവിലെ 11നും 2നും മൃഗപരിപാലകർ, ശുചീകരണ സഹായി എന്നിവർക്ക് 2ന് രാവിലെ 11നും ഉച്ചയ്ക്ക് 2നും നടക്കും. 0477 2252431
വിദ്യാഭ്യാസ പുരസ്ക്കാരം അപേക്ഷിക്കാം
ഹരിപ്പാട്∙ രമേശ് ചെന്നിത്തല എംഎൽഎ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിൽ താമസക്കാരായ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും സിബിഎസ്‌സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90%നു മുകളിൽ മാർക്കു കിട്ടിയവർക്കും അപേക്ഷിക്കാമെന്നു കൺവീനർ എസ്. ദീപു അറിയിച്ചു. ഫോൺ: 9446421515.
വൈദ്യുതി മുടങ്ങും
മുഹമ്മ ∙ എസ്എൻ കവല, ആര്യക്കര, അമർ, അങ്കണവാടി, തൈമറ്റം, പ്യൂരിറ്റി, ഊരാളശേരി, മത്സ്യാലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും ലയാസ്റ്റീൽ, ഞാറകുളങ്ങര നോർത്ത്, ഞാറകുളങ്ങര സൗത്ത്, ഫാക്ടറി ജംക്‌ഷൻ, മന്ദിരം, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
ചേർത്തല∙ പള്ളിപ്പുറം ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ഒഴിവുള്ള ബിടെക് സീറ്റുകളിൽ എൻട്രൻസ് എഴുതിയവർക്കും എഴുതാത്തവർക്കും പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.cectl.ac.in , ഫോൺ 9349276717, 9495439580
അധ്യാപക ഒഴിവ്
പൂച്ചാക്കൽ∙ തേവർവട്ടം ഗവ.ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29ന് രാവിലെ 11ന്. സ്കൂളിൽ നടക്കും.