ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7–ാം ജയം. നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്കു മുന്നിൽ മത്സരം മറക്കുന്ന പാക്ക് ശീലത്തിന് ഇക്കുറിയും മാറ്റമില്ല.
സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന വിജയം ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ അടിയറവുവച്ച പാക്കിസ്ഥാന് ടൂർണമെന്റിലെ രണ്ടാം തോൽവി.
മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്.