തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം പാക്കിസ്ഥാന് ആശ്വാസ വിജയം. കാനഡയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ നേടിയത്.
ആദ്യം ബാറ്റു ചെയ്ത കാനഡ ഉയർത്തിയ 107 റൺസ് വിജയ ലക്ഷ്യത്തിലേക്ക്, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാൻ എത്തുകയായിരുന്നു.
ഓപ്പണർ മുഹമ്മദ് റിസ്‍വാൻ അർധ സെഞ്ചറി തികച്ചു. 53 പന്തുകള്‍ നേരിട്ട താരം 53 റൺസെടുത്തു പുറത്താകാതെനിന്നു.