WEBSTORIES
ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെയും പാലക്കാട് ധോണിയിൽ പരാക്രമം നടത്തിയ പിടി സെവനെയും പിടികൂടാനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 33 ലക്ഷം രൂപ
പാലക്കാട് ധോണിയിൽ നിന്ന് പിടി സെവനെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ ആകെ ചെലവായത് 17.32 ലക്ഷം രൂപയാണ്.
ഇതിൽ ആനക്കൂട് നിർമാണത്തിന് 2.74 ലക്ഷവും മയക്കുവെടി വയ്ക്കാനും യാത്രാചെലവിനുമായി 2.44 ലക്ഷവും മുടക്കിയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പിടി സെവനെ പരിചരിക്കുന്നതിന്റെ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.
ഇടുക്കി ചിന്നക്കനാലിൽ നാട്ടുകാരെ വിറപ്പിച്ച് നടന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് ജനവാസമേഖലയിൽ നിന്ന് കാട്ടിലേക്ക് മാറ്റുകയായിരുന്നു.